Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

കമ്പമലയ്ക്ക് തീയിട്ടയാളെ പിടികൂടി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ; പ്രതി പഞ്ചാരക്കൊല്ലി സ്വദേശി

കൽപറ്റ: വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 12 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.അതേസമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുനെല്ലിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വാറന്‍റുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അതെസമയം ഇവിടെ ഇപ്പോഴും തീ […]
Read more

സജിത വധക്കേസ്; ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലക്കാട് സെഷന്‍സ് കോടതിയുടെ നടപടി. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ […]
Read more

വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. 28 കിലോ കഞ്ചാവുമായി കളമശ്ശേരി സ്വദേശി ഷാജി സി.എം, പശ്ചിമബംഗാള്‍ സ്വദേശി മോമിനൂല്‍ മാലിദ എന്നിവരാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടിയിലായത്. ഇരുവരും ടൂറിസ്റ്റ് ബസിലാണ് യാത്ര ചെയ്തിരുന്നത്.സംശയാസ്പദമായ സാഹചര്യത്തില്‍ ഡാന്‍സാഫ് രണ്ടുപേരെ തടഞ്ഞുവെച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസബ പോലീസാണ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചത്.പെരുമ്പാവൂരിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് […]
Read more

ചാലക്കുടി ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ […]
Read more

കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം; മൂന്നുപേർക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. മൈലം സ്വദേശി അരുൺ, അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ആക്രമിച്ചത്. ആറ് മാസം പ്രായമായ കുഞ്ഞിനും പരുക്കേറ്റു. വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

ഇഡി ചമഞ്ഞ് തട്ടിയത് 4 കോടി! കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

തൃശ്ശൂർ: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കര്‍ണാടക പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 4 കോടി രൂപ തട്ടിയെന്നാണ് കേസ്. ഇഡി ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് 3 സുഹൃത്തുക്കളോടൊപ്പം കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കൈയ്യിൽ നിന്ന് കോടികൾ തട്ടിയെടുത്തത് എന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പൊലീസ് ഷെഫീർ ബാബുവിനെ കർണാടകയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിന് ശേഷം കർണാടക പൊലീസ് […]
Read more

ഒരു മാസ പ്രായമുള്ള കുട്ടിയെ തട്ടി കൊണ്ടുപോയ കേസിൽ ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. 70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പിടികൂടിയത്. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
Read more

പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂളിൽ ആത്മഹത്യ ചെയ്ത സംഭവം; ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. കാട്ടാക്കട കുറ്റിച്ചലിൽ പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. വിദ്യാർത്ഥിയെ സ്കൂളിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read more

കോട്ടയം റാഗിങ് കേസ്; പ്രിൻസിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്പെൻഷൻ

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ കടുത്തനടപടി. സംഭവത്തെത്തുടർന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്‍റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഹോസ്റ്റലിൽ നടന്ന റാഗിങ്, തടയുന്നതിലും ഇടപെടുന്നതിലുമുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ഇതിനോടകം നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ […]
Read more

പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം; 30 പവനും 2 ലക്ഷം രൂപയും കവർന്നു

കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മുപ്പത് പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു. പിറവം മണീട് നെച്ചൂരിൽ ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് മോഷണം. ചൊവ്വാഴ്ച രാത്രി വീട്ടുകാർ നെച്ചൂർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്ത് 8.30 നും 10.30 നും ഇടയിലായിരുന്നു സംഭവം. പിറവം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം നെച്ചൂരിൽ സമാനമായ രീതിയിലുള്ള മോഷണം നടന്നിട്ടുണ്ട്. അതെസമയം പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix