Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

കോടതിക്കുമുന്നിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെയാണ് ജില്ലാകോടതിയുടെ കവാടത്തിനു മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്നാണ് സംശയിക്കുന്നത്. കീഴനത്തം പഞ്ചായത്തംഗമായിരുന്ന രാജാമണി കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ്. സംഭവത്തിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഈ കേസിൽ ഹാജരാകുന്നതിനാണ് വെള്ളിയാഴ്ച കോടതിയിലെത്തിയത്. രാവിലെ മായാണ്ടി കോടതിയുടെ കവാടത്തിനുമുന്നിൽ നിൽക്കുമ്പോൾ കാറിലെത്തിയ […]
Read more

സ്ത്രീക്ക് പാഴ്സലായി ലഭിച്ചത് അജ്ഞാതന്‍റെ മൃതദേഹം

പിറന്നാളുകൾക്കും മറ്റ് വിശേഷ ദിവസങ്ങളിലും അയച്ചത് ആരാണെന്ന് വെളിപ്പെടുത്താത്ത സർപ്രൈസ് ഗിഫ്റ്റുകൾ നമ്മെ തേടി എത്താറുണ്ട്. അത്തരത്തിൽ ഒരു സ്ത്രീക്ക് സർപ്രൈസ് ആയി ലഭിച്ച ഗിഫ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം. പശ്ചിമ ഗോദാവരി ജില്ലയിലെ നാഗ തുളസി എന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. 1.3 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പാഴ്സലിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാഗ തുളസി എന്ന സ്ത്രീ വീട് നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ […]
Read more

ആറു വയസ്സുകാരിയുടെ കൊലപാതകം; സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായി നടത്തിയ കൊലയെന്ന് രണ്ടാനമ്മയുടെ മൊഴി

കോതമംഗലം: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് മുസ്കാന്റെ രണ്ടാനമ്മ മൊഴി നൽകി. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും ഭാര്യയും ഒരു മുറിയിലും രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയതെന്നുമാണ് അജാസ് പറഞ്ഞത്. രാവിലെ കുഞ്ഞുമായി എത്തി അനക്കമില്ലെന്ന് സമീപവാസികളെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാർ പോലീസിൽ […]
Read more

ആറുവയസ്സുകാരിയുടെ മരണത്തില്‍ ദുർമന്ത്രവാദ ബന്ധമെന്ന് സംശയം; കൊന്നത് ശ്വാസംമുട്ടിച്ച്

കോതമംഗലം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ കോതമംഗലം നെല്ലിക്കുഴിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ (33), ഭാര്യ അനീഷ (23) എന്നിവരെ പോലീസ് കസ്റ്റയിൽ എടുത്തു. കുട്ടിയുടെ രണ്ടാനമ്മ അനീഷ പിതാവ് അജാസ് ഖാന്‍ എന്നിവര്‍ക്ക് പുറമേ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. ഇന്നലെ രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു […]
Read more

റാന്നിയിൽ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി; ക്രൂര കൊലപാതകം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികള ഉണ്ടെന്ന് റാന്നി പൊലീസ് പറഞ്ഞു. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ […]
Read more

കാക്കനാട് കച്ചവടക്കാരന്റെ മരണം: കൊലപാതകമെന്ന് പൊലീസ്

കൊച്ചി: കാക്കനാട് കച്ചവടക്കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരനായ എം എ സലീമിനെയാണ് കഴിഞ്ഞ മാസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മോഷണ ശ്രമത്തിനിടെ സലീമിനെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സലീമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായക തെളിവായത്.നവംബർ 30നാണ് സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ […]
Read more

മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗേറ്റിന്റെ കമ്പി ശരീരത്തില്‍ തുളച്ചുകയറി നഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മ്യതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്.
Read more

കൊല്ലത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ സംശയരോഗം

അനീഷ എം എ: സബ് എഡിറ്റർ കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗമാണെന്നാണ് എഫ്‌ഐആറിലുള്ളത്. കൊലപ്പെട്ട അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജന്‍ എതിര്‍ത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. പത്മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയിലും ഇത് പറയുന്നുണ്ട്. അതേസമയം കേസില്‍ പിടിയിലായ അനിലയുടെ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക […]
Read more

വിജയലക്ഷ്മിയുടെ കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ മുറിവ്

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയലക്ഷ്മിയുടെ മരണത്തിന് കാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന വിവരമാണ് പുറത്തു വരുന്നത്. തലയില്‍ 13ലധികം തവണ ജയചന്ദ്രന്‍ വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസമാണ് വിജയലക്ഷ്മിയുടെ മൃതദേഹം കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതി ജയചന്ദ്രന്റെ ആദ്യ മൊഴി. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്‍. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് […]
Read more

വിജയലക്ഷ്മിയുടെ ഫോണില്‍ രാത്രി മറ്റൊരാള്‍ വിളിച്ചു: തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല ചെയ്യപ്പെട്ട വിജയലക്ഷ്മിയുടെ ഫോണില്‍ രാത്രി മറ്റൊരാള്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix