Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയലക്ഷ്മിയുടെ ഫോണില്‍ രാത്രി മറ്റൊരാള്‍ വിളിച്ചു: തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കരുനാഗപ്പള്ളിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല ചെയ്യപ്പെട്ട വിജയലക്ഷ്മിയുടെ ഫോണില്‍ രാത്രി മറ്റൊരാള്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer