Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #CrimeNews

യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം

ബെംഗളൂരു: യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. പാഴ്സൽ എത്തിച്ച ഡെലിവറി ജീവനക്കാരൻ വാഷ്‌റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടെന്നും താൻ മറുപടി പറയുന്നതിന് മുമ്പ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. പരിചയമില്ലാത്തവരെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്ന് പറഞ്ഞിട്ടും ഇയാൾ അത് അവഗണിച്ചെന്നാണ് പരാതി. വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പറഞ്ഞു. […]
Read more

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികളെ അറസ്റ്റ് ചെയ്തു

ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ 30-ത്തിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. റിക്ഷാ തൊഴിലാളി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഹോട്ടലുടമയ്ക്ക് വിറ്റതിനെ തുടർന്നാണ് ക്രൂരത നടന്നതെന്ന് പോലീസ് അറിയിച്ചു. പിന്നീട് കുട്ടിയെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി പലർക്കും കൈമാറി പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. പ്രതികൾ കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളും മാനേജർമാരുമടക്കം ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ […]
Read more

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; ജാർഖണ്ഡിൽ അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു

റാഞ്ചി: മദ്യപാനത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് അച്ഛനെ കോടാലി കൊണ്ട് മകൻ വെട്ടിക്കൊന്നു. സംഭവത്തിൽ അര്‍ജുന്‍ കര്‍മാലി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ കരിപാനി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അർജുൻ കർമാലി അമ്മാവന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യലഹരിയിൽ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഇതിനെ തുടർന്ന് പിതാവ് ജയ്‌ലാൽ കർമാലി മകനെ ശാസിക്കുകയും മദ്യപാന ശീലത്തെ ശക്തമായി വിമർശിക്കുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ അർജുൻ സമീപത്തുണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix