ബംഗ്ലാദേശിലെ കാളിദേവിക്ക് മോദി സമ്മാനിച്ച കിരീടം മോഷണം പോയി
ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം മോഷണം പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കിരീടം മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. സന്ദര്‍ശനത്തിനിടെ ക്ഷേത്രത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിര്‍മിച്ചിരുന്നത്. ഇന്നലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം […]
Read more

