Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 10-ാം പ്രതി നേതാവ് കെ കെ കൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിലിരിക്കെയാണ് മരണം. ശ്വാസ തടസത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണന്‍.
Read more

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നിര്‍ണായക തീരുമാനം ഇന്ന്

ദുബായ്: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പൊലീസില്‍ പരാതി നല്‍കും. മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് […]
Read more

പാരാഗ്ലൈഡിങ്ങിനിടെ അപകടം, 27 -കാരന് ദാരുണാന്ത്യം,

ഹിമാചല്‍ പ്രദേശ്: കാംഗ്ര ജില്ലയിലെ ധര്‍മ്മശാലയ്ക്ക് സമീപം പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള 27 കാരനായ സതീഷ് രാജേഷ് ആണ് അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഉണ്ടായ പൈലറ്റ് സൂരജ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് പ്രശസ്തമായ ഇന്ദ്രു നാഗ് പാരാഗ്ലൈഡിംഗ് സൈറ്റില്‍ അപകടമുണ്ടായത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പാരാഗ്ലൈഡര്‍ നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് പതിക്കുകയായിരുന്നു.
Read more

ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു.
Read more

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും കുഴികളും പാറകളും രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിരുന്നു. Content: Body of 17-year-old boy who went missing after being swept away […]
Read more

മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

മംഗളൂരു: കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ് രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ പരിഹരിച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് […]
Read more

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ട് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും […]
Read more

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലിരുന്ന കുട്ടികള്‍ മരിച്ചു

പാലക്കാട്: കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാര്‍ട്ടിന്‍, ആറ് വയസ്സുകാരന്‍ ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു. മുതിര്‍ന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ […]
Read more

മലയാളി യുവ ഡോക്ടര്‍ ഗൊരഖ്പുരിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ഉത്തര്‍പ്രദേശ്: മലയാളി ഡോക്ടറെ ഗൊരഖ്പുരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ പിജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകര്‍ത്ത് അകത്തു കയറിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് സഹപാഠികളും […]
Read more

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കൊച്ചി: ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു. ആശുപത്രിയിലേക്കെത്തും മുൻപ് സുജിത് മരണപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer