Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

പെരുമ്പാവൂരില്‍ വനിതാ ഡോക്ടര്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

പെരുമ്പാവൂര്‍: ആലുവ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിറക്കര വിജയകുമാറിന്റെ മകളാണ്. ഇവര്‍ തനിച്ചുതാമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. അപ്പോഴാണ് ഡോക്ടര്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യോളജിസ്റ്റായ ഇവര്‍ അനസ്‌തേഷ്യക്ക് […]
Read more

ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിന്‍കര ഡാല്‍മുഖം സ്വദേശി രാഹുല്‍ വിജയനാണ് (26)മരിച്ചത്. ക്ഷേത്ര പരിസരം പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണു കിടന്ന രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിലെ ജീവനക്കാരനാണ് മരിച്ച രാഹുല്‍.
Read more

മകന്റെ മരണത്തിന്‍റെ കാരണം തേടി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി വൃദ്ധദമ്പതികൾ

മലപ്പുറം: മലപ്പുറത്ത് മകന്റെ മരണത്തിൽ വ്യക്തത തേടി രണ്ട മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് വൃദ്ധദമ്പതികൾ. മലപ്പുറം എടവണ്ണപ്പാറ സ്വദേശികളാണ് ഇരുവരും. കഴിഞ്ഞ ജൂൺ രണ്ടിനാണ് അപ്പുയെന്ന 26 കാരൻ വീട്ടില്‍ തൂങ്ങിമരിച്ചത്. എടവണ്ണപ്പാറയില്‍ പെട്ടിക്കട നടത്തുകയാണ് അപ്പുട്ട്യേട്ടനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ അമ്മിണിയും. ഇവരുടെ ഇളയ മകൻ അപ്പു കഴിഞ്ഞ ജൂണ്‍ 2 ന് ഉച്ചക്കാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഉച്ച വരെയുള്ള സമയത്തിനിടയില്‍ വന്ന ചില ഫോൺ കോളുകളാണ് മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ഇവരുടെ സംശയം. […]
Read more

വടകരയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. കോഴിക്കോട് വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരണം 23, ചികിത്സയിൽ മലയാളികളും

കുവൈത്ത് സിറ്റി: കുവൈത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ദുരന്തത്തിൽ പെട്ടവരുടെ എണ്ണം 160 ആയി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ മരിച്ചവരിൽ കൂടുതലും ഏഷ്യക്കാർ. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. അടിയന്തര ഡയാലിസിസ്, ഐസിയു, വെന്റിലേറ്റർ എന്നിവ വേണ്ടി വന്നുവെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരിൽ മലയാളികളുമുണ്ട്. ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേശിയായ പി […]
Read more

ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
Read more

ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പിൽ നിന്ന് ശബ്ദം കേട്ടത്. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് വയറ്റിൽ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
Read more

യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് പൂവണ്ണാൻപാറ വീട്ടിൽ ജോർജ് കുട്ടിയുടെ മകൻ സർജുവിനെ(36) ആണ് കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമുള്ള ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് പ്രദേശത്ത് കെട്ടിടത്തിന്റെ വാട്ടർപ്രൂഫ് ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. കഴിഞ്ഞദിവസം രാത്രി മുറിയിൽ എത്തിയ സുഹൃത്താണ് അനക്കമില്ലാത്ത അവസ്ഥയിൽ സർജുവിനെ കണ്ടത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read more

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമല്ല.
Read more

കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം: ആത്മഹത്യയ്ക്ക് കാരണം റമീസിൻ്റെ അവഗണന

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും കേസിൽ പ്രതികൾ ആക്കാൻ സാധ്യത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയേക്കും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. റമീസിനെ ഞായറാഴ്ച രാത്രി റിമാൻഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിൻ്റെ അവഗണനയാണെന്നാണ് പോലീസ് നിഗമനം. മതം […]
Read more

Recent News

Advertisement
WhiteswanTV Footer