Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 54 പേര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; യാത്രക്കാരായ 5 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരികളായ ഇന്ത്യാക്കാരടക്കം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് അഞ്ച് പേര്‍ മരിച്ചു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യൂയോര്‍ക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം മുതിര്‍ന്നവരാണെന്നും അപകടത്തില്‍ കുടുങ്ങിക്കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ചൈന, ഫിലിപ്പീന്‍സ് […]
Read more

വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടത്ത് പുഴയിൽ കണ്ടെത്തി

കോതമംഗലം: ഒരാഴ്ച മുമ്പ് കാണാതായ വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ പുഴയിൽ കണ്ടെത്തി. വാരപ്പെട്ടി പൊത്തനക്കാവ് പരേതനായ അറാക്കൽ വീട്ടിൽ രാജന്റെ മകൻ അജേഷ് (ഉണ്ണി-28) ആണ് മരിച്ചത്. ടൈൽ പണിക്കാരൻ ആയിരുന്നു. കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ നടുക്കുടി കടവിന് സമീപമുള്ള പഴയ പാലത്തിൽ തടഞ്ഞു നിന്ന രീതിയിൽ കണ്ടെത്തിയത്. പോലീസെത്തി മേൽ സ്വീകരിച്ചു. സംസ്കാരം പോസ്റ്റുമോർട്ടതിനു ശേഷം ഇന്ന് […]
Read more

പ്രമുഖ ഇന്ത്യന്‍ വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു

ലണ്ടന്‍:യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ (94) അന്തരിച്ചു. ലണ്ടനില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു.ഭാര്യ പരേതയായ അരുണ പോള്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. സ്വരാജ് പോളിന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള സ്‌നേഹം, യുകെയിലെ പൊതു സേവനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്മരിച്ചു. ഇന്ത്യ […]
Read more

ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. ബുധനാഴ്ച സ്കൂൾ സമയത്തിന് ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ബീമേഷ്, വിനയ്, മഹാബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ട ശേഷം പത്ത് വയസിന് താഴെയുള്ള 7 വിദ്യാർത്ഥികളാണ് മഴപെയ്ക് വെള്ളം നിറഞ്ഞ കുഴിക്ക് സമീപമെത്തിയത്. ആറ് കുട്ടികൾ […]
Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോദികക്ക് ദാരുണാന്ത്യം

മലപ്പുറം: കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനം ഉദ്യോഗസ്ഥര്‍ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

ഡെപ്യൂട്ടി തഹസില്‍ദാര്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ഡെപ്യൂട്ടി തഹസില്‍ദാര്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചിന്‍-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ജയകൃഷ്ണന്‍ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. പാലക്കാട് അനങ്ങനടി സ്വദേശിയാണ് മരിച്ച ജയകൃഷ്ണന്‍. ഇന്ന് രാവിലെയാണ് സംഭവം. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജയകൃഷ്ണന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. അതിനിടെ ജയകൃഷ്ണന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. വീട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജയകൃഷ്ണന് മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് […]
Read more

ചിത്രദുര്‍ഗയില്‍ 20കാരി കൊല്ലപ്പെട്ട നിലയില്‍; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ്. സംഭവത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ ചിത്രദുര്‍ഗയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
Read more

ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവുചെയ്ത് ഭര്‍ത്താവ്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. ഇയാളെയും രണ്ട് കൂട്ടാളികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ കൊലപ്പെടുത്തിയത്. മെഹ്റോളിയില്‍ വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനും പോലീസിന്റെ […]
Read more

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ചെന്നൈ:ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എല്‍ത്തുരുത്ത് ലവ് ഷോര്‍ ലെയ്ന്‍ എമറാള്‍ഡ് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഡോ.ജ്വാല (35)യെയാണു അഡയാര്‍ ഗാന്ധി നഗറിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read more

ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു

ഇടുക്കി: മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ് മകന്‍ സുധിഷ് അച്ഛനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. യുവാവ് അമ്മയെയും മര്‍ദിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer