Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം: അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ഏനാത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അമിതവേഗത്തില്‍ എത്തിയ കാറിടിച്ചാണ് റോഡില്‍ നിന്നയാള്‍ മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ നിന്ന കോട്ടയം സ്വദേശി സുജിത്താണ് (50) മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സുജിത്ത് വാഹനം നിര്‍ത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ആസിഡ് കുടിപ്പിച്ച യുവതി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് 23 വയസ്സുകാരി മരിച്ചു. കലഖേദ ഗ്രാമത്തില്‍ പര്‍വേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനം. 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാര്‍ പറയുന്നു. ഓഗസ്റ്റ് 11ന്, ഭര്‍തൃ വീട്ടുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് […]
Read more

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.
Read more

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസുകാരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഏഴംഗ സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നബീലിനായി രണ്ട് ദിവസമായി ഫയർഫോഴ്‌സിന്റെയും […]
Read more

ആര്യനാട് പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ; ആരോപണങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് കുടുംബം

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭര്‍ത്താവ് ജയന്‍. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇന്നലെ ബിജു മോഹന്റെ നേതൃത്വത്തില്‍ ശ്രീജയ്‌ക്കെതിരെ പ്രതിഷേധ യോഗം സിപിഎം സംഘടിപ്പിച്ചിരുന്നു. ശ്രീജ മൈക്രോ ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് ഭര്‍ത്താവ് ജയന്‍ പറയുന്നു. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് […]
Read more

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം

ന്യൂഡല്‍ഹി : പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ […]
Read more

രാജസ്ഥാനില്‍ കനത്ത മഴ തുടരുന്നു; 2 മരണം റിപ്പോര്‍ട്ട് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ രണ്ട് മരണം. വെള്ളക്കെട്ടില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂര്‍, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുണ്ടിയിലെ നൈന്‍വയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതില്‍ തകര്‍ന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരില്‍ 30 ലധികം […]
Read more

ബൈക്കിൽനിന്ന് തെറിച്ചു വീണ് പരുക്കേറ്റ മലയാളി മരിച്ചു

ബെംഗളൂരു: റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു (36) മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്.
Read more

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, രണ്ട് പേര്‍് മരിച്ചു

കൊല്ലം: ഓയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂര്‍ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്‌സന് ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer