പത്തനംതിട്ട: ഏനാത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അമിതവേഗത്തില്‍ എത്തിയ കാറിടിച്ചാണ് റോഡില്‍ നിന്നയാള്‍ മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ നിന്ന കോട്ടയം സ്വദേശി സുജിത്താണ് (50) മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സുജിത്ത് വാഹനം നിര്‍ത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.




