Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Delhi blast

ഡൽഹി സ്ഫോടനം; സംഭവസ്ഥലത്ത് നിന്നും 9എംഎം കാട്രിഡ്ജുകൾ കണ്ടെത്തി ഫോറൻസിക് സംഘം

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ഫോറൻസിക് സംഘം. 9 മില്ലീമീറ്റർ കാലിബറുള്ള മൂന്ന് കാട്രിഡ്ജുകളടക്കം ആകെ ആറ് കാട്രിഡ്ജുകൾ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. ഇവ സാധാരണക്കാർക്ക് കൈവശം വയ്‌ക്കാൻ അനുവാദമില്ല. സംഭവസ്ഥലത്ത് നിന്നും പിസ്റ്റ‌ളുകളോ തോക്കിന്റെ ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ല. വെടിയുണ്ടകളുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനുള്ള സംഘടിതശ്രമത്തിന്റെ ഭാഗമായി വെടിയുണ്ടകൾ സ്ഫോടനം നടന്ന സ്ഥലത്ത് കൊണ്ടിട്ടതാണോയെന്നും ഫോറൻസിക് വിദഗ്ദ്ധർ അന്വേഷിക്കുന്നുണ്ട്. നിലവിൽ […]
Read more

ഡൽഹി സ്‌ഫോടനം; പിന്നിൽ പ്രവർത്തിച്ചത് ‘മദർ ഒഫ് സാത്താൻ’

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) സ്‌ഫോടകവസ്തുവായിരിക്കാം പ്രതികൾ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സാത്താന്റെ മാതാവ് (മദർ ഒഫ് സാത്താൻ) എന്നാണിത് എന്നറിയപ്പെടുന്നത്. ഡിറ്റോനേറ്റർ ഇല്ലാതെ തന്നെ ചൂടുകൊണ്ട് പൊട്ടിത്തെറിക്കുന്ന തരം സ്‌ഫോടകവസ്തുവാണിത്. ഡൽഹി സ്‌ഫോടനത്തിനായി ഉപയോഗിച്ചത് ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയിലാണ് ഫോറൻസിക് വിദഗ്ദ്ധർ. സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ആയിരിക്കാം ഉപയോഗിച്ചതെന്നായിരുന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ടിഎടിപിയുടെ സ്‌ഫോടനശേഷിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ […]
Read more

ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ കൈമാറ്റത്തിൽ മുഴുവൻ ക്രമക്കേട്

ന്യൂ ഡൽഹി: സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഏറ്റവും പുതിയ ഉടമയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ഇന്ത്യയിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി) കൈമാറ്റ സംവിധാനത്തിലെ പൊരുത്തക്കേടും മന്ദഗതിയിലുള്ളതുമായ പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു. ഉടമസ്ഥാവകാശ അപ്‌ഡേറ്റുകളിലെ കാലതാമസം, സംസ്ഥാനതല പ്രക്രിയകൾ, മേഖലയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങളുടെ കുറഞ്ഞ സ്വീകാര്യത എന്നിവ ഉൾപ്പെടെ വർഷങ്ങളായി തങ്ങൾ നേരിടുന്ന വിടവുകൾ ഈ സംഭവം തുറന്നുകാട്ടിയതായി രാജ്യത്തുടനീളമുള്ള ഉപയോഗിച്ച കാർ ഡീലർമാർ പറയുന്നു. വാഹൻ സംവിധാനം വഴി വാഹന ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യാനും ഔപചാരികമാക്കാനും […]
Read more

ഡൽഹി സ്ഫോടനം: കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നു ഉറങ്ങിയ ആളെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം

കോട്ടയം: ഡൽഹി സ്ഫോടനത്തിനു ശേഷം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുകളും ഇലക്ട്രോണിക് വസ്തുക്കളും ഇവിടെ എത്തുന്ന പാഴ്സലുകളും പരിശോധിക്കാൻ റെയിൽവേ നടപടി തുടങ്ങി.  റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ വിശ്രമ സ്ഥലങ്ങളും പരിശോധന നടത്തുകയാണ്. ട്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ, കൊറിയർ വസ്തുക്കൾ, യാത്രക്കാരുടെ ബാഗുകൾ തുടങ്ങിയവ പരിശോധിക്കാനും നിർദേശമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തുന്ന നോൺ […]
Read more

ഡൽഹി സ്ഫോടനം; അറസ്റ്റിലായ ഡോ മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തൊന്നുകാരനായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെന്ന് റിപ്പോർട്ട്. ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയായ ആരിഫ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോൾ ആരിഫ് ഉത്തർപ്രദേശിൽ കാൺപൂരിലെ സർക്കാർ മെഡിക്കൽ കോളേജായ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയിലിന്റെ കാർഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നവംബർ ഒൻപതിന് അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ […]
Read more

ഡൽഹി സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ കസ്റ്റഡിയില്‍

ഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാരുൾപ്പടെ 10 പേർ പിടിയിൽ. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നുവെന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ […]
Read more

ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും കൈപ്പത്തി കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി ഫോറൻസിക്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്ലറ്റിന്റെ ടെറസ്സിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിൽ വശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്. ഇത്രയും ദൂരെ തെറിച്ച് ഈ കൈപ്പത്തി വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം. നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിലെ ഉന്നത […]
Read more

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദ് തന്നെയെന്ന് പോലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്. നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു […]
Read more

ഡല്‍ഹി സ്‌ഫോടനം; അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍എന്‍ജെപി ആശുപത്രിയില്‍ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പത്തംഗ എന്‍ഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.
Read more

ഡൽഹി സ്ഫോടനം; പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സി​ഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. […]
Read more

Recent News

Advertisement
WhiteswanTV Footer