Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DevaswomBoard

മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയില്ല; ദേവസ്വം മന്ത്രിയുടെ ആരോപണം തള്ളി ബോർഡ് പ്രസിഡന്റ്

ന്യൂഡൽഹി: ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയും അലംഭാവവും ഉണ്ടെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മണ്ഡലകാല ഒരുക്കങ്ങളിൽ യാതൊരു കാലതാമസമോ അലംഭാവമോ ഇല്ലെന്നും കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതാണ് അരവണ ക്ഷാമത്തിന് കാരണമായതെന്ന് കെ ജയകുമാർ വ്യക്തമാക്കി. ഡിജിറ്റലൈസേഷൻ, അരവണ നിർമാണം, മരാമത്ത് ജോലികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണ്ഡലകാലത്തിന് മുന്നോടിയായി അരവണ ഉൽപാദനം […]
Read more

കടുപ്പിക്കാൻ ദേവസ്വം മന്ത്രി; ദേവസ്വം ബോർഡിനെതിരെ മുഖ്യമന്ത്രിക്ക് കത്തയക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ബോർഡിന്റെ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ വീഴ്ചകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ അലംഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയയ്ക്കാനാണ് മന്ത്രിയുടെ തീരുമാനം. മണ്ഡലകാല തീർഥാടനം സുഗമമായി പൂർത്തിയാക്കാൻ മന്ത്രിതലത്തിലുള്ളതും ഉദ്യോഗസ്ഥതലത്തിലുള്ളതുമായ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ശബരിമലയിൽ മാസപൂജയ്ക്കായി എത്തിയ ഭക്തർക്ക് […]
Read more

ശബരിമലയിൽ അരവണ ക്ഷാമം; ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി ശബരിമല നട തുറന്നിരിക്കെ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. സാഹചര്യം തുടർന്നാൽ ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രസാദ നിർമാണ പ്ലാന്റിൽ ശേഷി വർധിപ്പിക്കുന്നതിനുള്ള ജോലികൾ നട തുറന്ന സമയത്ത് നടത്തിയതാണ് നിലവിലെ അരവണ ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം വകുപ്പിന്റെ വിലയിരുത്തൽ. സാധാരണയായി നട അടച്ചിരിക്കുന്ന സമയത്താണ് ഇത്തരം അറ്റകുറ്റപ്പണികളും ശേഷി വർധിപ്പിക്കൽ ജോലികളും നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. “നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് […]
Read more

‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ട്’; പരസ്യമാക്കി മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ. ശബരിമല നട തുറന്ന സമയത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ശബരിമല നട അടച്ചിരിക്കുന്ന സമയത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. നട തുറന്ന സമയത്ത് തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത് മണ്ഡലകാലത്ത് തീർഥാടകർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ സർക്കാർ […]
Read more

ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല തിരുവോണ സദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാടിനെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവോണ സദ്യ നൽകിയതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രിക്ക് ലഭിച്ച വിവരം ശരിയാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെ. ജയകുമാർ പ്രതികരിച്ചു. മെസ്സിൽ ഒരുക്കിയ സദ്യ ഏകദേശം 3000 ഭക്തർ കഴിച്ചെന്നും സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സദ്യയുമായി ബന്ധപ്പെട്ട് അനാവശ്യമായ ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ബോർഡ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ പി.എസ്. പ്രശാന്തിനെതിരെ അന്വേഷണം പുരോഗമിച്ചിരുന്നു. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകളും മൊഴികളും വിജിലൻസ് സംഘം പരിശോധിച്ചുവരികയാണ്. അതേസമയം, ജാമ്യവ്യവസ്ഥകളുടെ വിശദാംശങ്ങൾ കോടതി ഉത്തരവിൽ വ്യക്തമാകും.
Read more

ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കിടെ ഏകോപനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും മന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. തീർഥാടകർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് […]
Read more

ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്ത് ദളിത് പ്രാതിനിധ്യം വേണം: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. അയ്യങ്കാളി ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ ആവശ്യം. അഞ്ച് ദേവസ്വം ബോർഡുകളിലൊന്നിലെങ്കിലും ഒരു തവണ അധ്യക്ഷ സ്ഥാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് നിയമനങ്ങൾ നടക്കുമ്പോഴെല്ലാം അധ്യക്ഷ സ്ഥാനത്തെ ദളിത് പ്രാതിനിധ്യം സംബന്ധിച്ച് ചർച്ചകൾ ഉയരാറുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇതുവരെ ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. […]
Read more

ശബരിമല ഓണസദ്യ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയിൽ ഓണസദ്യയുടെ പേരിലുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണ ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് ഓണസദ്യ ലഭ്യമാക്കി. ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തി സദ്യ നടത്തേണ്ടതില്ലെന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ ഒരുക്കണമെന്നും തീരുമാനിക്കുകയായിരുന്നു. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി അറിയിച്ചു. എന്നാൽ സദ്യയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് ഒഴിവാക്കുക എന്നതായിരുന്നു ബോർഡിന്റെ പ്രധാന ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനും റിമാൻഡ് നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരുടെയും റിമാൻഡ് സെപ്റ്റംബർ ഒന്ന് വരെ നീട്ടിയത്. ഇരുവരുടെയും ജാമ്യഹർജിയിൽ വാദം തുടരുകയാണ്. 2019ലെ ശബരിമല സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവർക്കും ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കാളികളായെന്നും സ്ഥാപിക്കുന്നതിനായി എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. അതേസമയം, ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix