Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DGCA

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; അന്വേഷണം തുടരുന്നു

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ നിരവധി സംശയങ്ങൾ. ഓഗസ്റ്റ് 4ന് എയർബസ് എ320 വിമാനമാണ് പറക്കുന്നതിനിടെ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ചില യാത്രക്കാർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വിമാനം പിന്നീട് സുരക്ഷിതമായി ഡൽഹിയിൽ ഇറക്കി. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ മോശം കാലാവസ്ഥയും എയർ ടർബുലൻസുമാകാം സംഭവത്തിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. […]
Read more

വിമാനത്താവളങ്ങളിൽ വീഡിയോ ചിത്രീകരിച്ചാൽ ആജീവനാന്ത യാത്രാ വിലക്ക് വരെ

ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ റീലുകൾ, ട്രാവൽ വ്ലോഗുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡിജിസിഎ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ നിർദേശപ്രകാരം, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, ബോർഡിങ് ഗേറ്റുകൾ, റൺവേ ബസുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ആപ്രൺ മേഖലകൾ, മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രീകരണം നടത്താൻ പാടില്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും മൊബൈൽ […]
Read more

പരിശോധന പൂര്‍ത്തിയായി; ബോയിങ് 787 ഡ്രീംലൈനര്‍ സുരക്ഷിതമെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ സുരക്ഷാപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCA). വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി. എയര്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിങ് 7878/9 ഡ്രീംലൈനര്‍ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയത്. നിലവില്‍ 33 ഡ്രീംലൈനര്‍ വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix