വരുന്നു മുട്ടന്‍ പണി; ഡ്രൈവിങ് ലൈസന്‍സില്‍ വലിയ മാറ്റം
ന്യൂ ഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമത വരുത്തുന്നതിനുമായി വിദേശ രാജ്യങ്ങളിലേതിന് സമാനമായി പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷയുടെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത കോണ്‍ക്ലേവ് ഫോര്‍ റോഡ് സേഫ്റ്റിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളില്‍ പോയിന്റുകള്‍ നഷ്ടമായാല്‍ ആറ് മാസത്തേക്ക് ഈ […]
Read more