Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രി ഗണേശൻ ഊരുതെണ്ടുന്നു;പൊതുജനം ശരിക്കും കഴുതകളോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് ഗതാഗത നിയമ പരിഷ്‌കരണം കൊണ്ടു വന്നപ്പോള്‍ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.ഗതാഗതമന്ത്രിയായി കെ.ബി ഗണേഷ്‌കുമാര്‍ എത്തിയതുമുതല്‍ ചട്ടങ്ങളെല്ലാം ഒന്നൊന്നായി മാറ്റിയെഴുതപ്പെടുകയായിരുന്നു.അപകടങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്യേശ്യശുദ്ധിയുള്ളതിനാല്‍ പൊതുസമൂഹത്തിന്റെ പിന്‍ബലവും മന്ത്രിക്കുണ്ടായിരുന്നു.എന്നാല്‍ ഇടതു പക്ഷത്ത്,പ്രത്യേകിച്ച് സിപിഎമ്മില്‍ ഇത് സംബന്ധിച്ച് തുടക്കത്തിലേ അനുകൂല നിലപാടല്ല ഉള്ളത്.

പരിഷ്‌കാരത്തിന്റെ നല്ല വശങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ട് എതിര്‍പ്പിനു മുതിര്‍ന്നില്ലെങ്കില്‍ പോലും മുഖ്യമന്ത്രിയുടെ പിന്തുണയും ഇക്കാര്യത്തിലില്ല.ഇപ്പോള്‍ സിപിഎം നേതാവ് എ കെ ബാലനും കെ ബി ഗണേഷ്‌കുമാറിനെതിരെ ആരോപണവുമായി രംഗത്തു എത്തിയിരിക്കുകയാണ്.പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കരുതെന്നുമാണ് എ കെ ബാലന്‍ പ്രതികരിച്ചത്.നിലവില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധത്തെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ വിഷയത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ കടുത്ത എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് മന്ത്രി.സിഐടിയു അടക്കമുള്ള സംഘടനകള്‍ ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും വരെ മാര്‍ച്ച് നടത്തി പ്രതിഷേധമുയര്‍ത്തി.എന്നാല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സിഐടിയു തത്കാലം സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.മറ്റു സംഘടനകള്‍ സമരം തുടര്‍ന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി.ഇത് വല്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്.മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വിദേശയാത്രയില്‍ ആവുകയും ഗതാഗതി കമ്മിഷണര്‍ അവധിയില്‍ പോവുകയും ചെയ്തതോടെ വിഷയം വീണ്ടും സങ്കീര്‍ണമായി.ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയും ടെസ്റ്റുകള്‍ നടത്താന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടലുമായി ചീഫ് സെക്രട്ടറി മുന്നോട്ടു വന്നിരിക്കുകയാണ്.

പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.എന്നാല്‍ എങ്ങനെയാണ് പ്രശ്നം പരിഹരിക്കുക എന്നുള്ളതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല.ഗതാഗത മന്ത്രി നിലപാടിൽ ഉറച്ചു നില്‍ക്കുമ്പോള്‍ അതിനെ മറികടന്ന് എങ്ങനെയാണ് പ്രശ്നം പരിഹരിക്കുക എന്നുള്ളതാണ് നിലവിലെ പ്രശ്നം.ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ രണ്ടു വീതം ക്ലച്ചും ബ്രേക്കും പാടില്ലെന്ന ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശമാണ് അവസാനം കീറാമുട്ടിയായിരിക്കുന്നത്. ഈ സംവിധാനം ഒഴിവാക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടതായാണ് അറിയുന്നത് . ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കൊപ്പം ഉദ്യോഗസ്ഥരും ഗതാഗത മന്ത്രിക്കെതിരെ തിരിഞ്ഞതോടെ പരിഷ്‌കാരം പാളുമെന്ന് ഉറപ്പായി.

ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം.തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്തും. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍.

ടെസ്റ്റിന് എത്തുന്നവരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും തടയുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.ഇരുകൂട്ടരും നിലപാട് കടിപ്പിച്ചതോടെ ഇന്ന് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ഇന്നലെയും ഡ്രൈവിങ് ടെസ്റ്റുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നായിരുന്നു ഇന്നലെ പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പണിമുടക്ക് അഞ്ചാം ദിവസവമായ ഇന്നലെയും മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

Advertisement
WhiteswanTV Footer