അങ്കമാലിയിൽ കാറിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി
കൊച്ചി: അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ ആലപ്പുഴ പുന്നപ്ര സ്വദേശികളായ ചാൾസ് ഡെന്നീസ് (29), പ്രവീൺ ദാസ് (28) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അങ്കമാലി ടി.ബി. ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ബാഗുകളിലായി പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലീസ് […]
Read more