Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugBust

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 12 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി നടത്തിയ പരിശോധനയിൽ 12 പേർ അറസ്റ്റിൽ. എട്ട് വ്യത്യസ്ത കേസുകളിലായാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 2,565 ലിറിക്ക ഗുളികകൾ, 1.7 കിലോഗ്രാം ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ രാസലായനി പുരട്ടിയ 40 ഷീറ്റുകൾ, 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച […]
Read more

കലഞ്ഞൂരിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 4 പേർ പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിൽ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുൺ, കിരൺ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും കൂടൽ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കലഞ്ഞൂർ കരിച്ചന്നൂരിലുള്ള ലൈജുവിന്റെ വാടകവീട്ടിൽ നിന്ന് ലഹരിവസ്തുക്കൾ കാറിൽ […]
Read more

ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കിഴക്കമ്പലം പഴങ്ങനാട് വാടകവീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ് (45) ആണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് 19ന് തോട്ടയ്ക്കാട്ടുകരയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം അങ്കമാലിയിലെത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. നാല് പേരെയും […]
Read more

മാവേലിക്കരയിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ഡാൻസാഫ് സംഘവും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ട്രെയിനിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവരെ പരിശോധിച്ചത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി […]
Read more

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അസമിൽ നിന്ന് ആലുവയിലെത്തിയ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് ചാലയ്ക്കലിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബാഗിൽ മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. മയക്കുമരുന്ന് […]
Read more

105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; എക്സൈസ് അന്വേഷണം ശക്തമാക്കി

തിരുവനന്തപുരം: ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആര്യനാട് സ്വദേശി ആരോമൽ (21) ആണ് വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്. ആരോമൽ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ യുവാവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് […]
Read more

കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ഷാബു നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഏകദേശം ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി ഇറാഖ് പൗരനെയും ബിദൂനി യുവാവിനെയും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത നടപടിയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കബ്ദ് മേഖലയിലെ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. തെളിവുകൾ സഹിതം ചോദ്യം ചെയ്തപ്പോൾ പിടികൂടിയ ഗുളികകൾ തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും പ്രതികൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ 9.6 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ വൻ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 9.6 കിലോഗ്രാം മെത്ത് മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാസവസ്തുക്കളിൽ മുക്കിയെടുത്ത എ4 വലുപ്പത്തിലുള്ള 1,197 പേപ്പർ ഷീറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആകെ 9.6 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നും യാത്രക്കാരനെയും തുടർ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നർക്കോട്ടിക്സ് കൺട്രോൾ ആൻഡ് ആൽക്കഹോൾ കൺട്രോളിന് […]
Read more

കുവൈത്തിൽ വൻ ലഹരിവേട്ട; തോക്കും വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും കൈവശം വച്ചിരുന്ന കുവൈത്ത് പൗരൻ അറസ്റ്റിൽ. ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഫർവാനിയയിലെ കുതിരലായങ്ങളുടെ മേഖലയിലെ വാടകയ്‌ക്കെടുത്ത കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അബ്ദുള്ള അൽ-മുബാറക് മേഖലയിലെ മറ്റൊരു കേന്ദ്രത്തിലും സുരക്ഷാസേന പരിശോധന നടത്തി. പരിശോധനയിൽ ഏകദേശം 300 ഗ്രാം കൊക്കെയ്ൻ, 250 ഗ്രാം ഹാഷിഷ്, 3,500ഓളം ലിറിക്ക ഗുളികകൾ, സിന്തറ്റിക് ലഹരി വസ്തുക്കൾ അടങ്ങിയ 1,000ഓളം കെമിക്കൽ പേപ്പറുകൾ, 50 ഗ്രാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix