Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Dubai

ഒമാനിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ വീണ്ടും വെള്ളപ്പൊക്കം; മലയാളി മരിച്ചു

ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് വെള്ളപൊക്കത്തിനിടയയാത് . മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി […]
Read more

ഇനി മുതൽ ‘വീട്ടമ്മ’ അല്ല; ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയുടെ വിപ്ലവ പ്രഖ്യാപനം

ദുബായ്: മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഔദ്യോഗിക രേഖകളിൽ ‘വീട്ടമ്മ’ എന്നതിന് പകരം ‘തലമുറകളെ വാർത്തെടുക്കുന്നവർ’ എന്ന് മാറ്റാൻ അദ്ദേഹം ഉത്തരവിട്ടു. സമൂഹത്തെയും കുടുംബത്തെയും കെട്ടിപ്പടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്ക് കണക്കിലെടുത്താണ് ഈ മാറ്റം. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം ശൈഖ് ഹംദാൻ നൽകിയത്. കുട്ടികളുടെ ആദ്യത്തെ വിദ്യാലയം അമ്മമാരാണെന്ന് ശൈഖ് ഹംദാൻ […]
Read more

3 ദിവസം സൗജന്യ പാര്‍ക്കിങ്, മെട്രോ സമയ മാറ്റം; പ്രവാസികള്‍ ശ്രദ്ധിക്കുക

ദുബായ്: ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ച് വിവിധ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച്‌ ദുബായ് ആർടിഎ. 19 മുതൽ 21 വരെയാകും ക്രമീകരണങ്ങൾ. പൊതു പാർക്കിങ്‌, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, മെട്രോ, ട്രാം, ബസ് സർവീസുകൾ, സമുദ്രഗതാഗത സേവനങ്ങൾ, വാഹന ടെക്‌നിക്കൽ പരിശോധനാ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പുതിയ സമയക്രമം ബാധകമാകുന്നത്. ഈദിന്റെ ആദ്യ ദിവസം മുതൽ മൂന്നാം ദിവസം വരെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങുകളും സൗജന്യമായിരിക്കും. എന്നാൽ, ബഹുനില പാർക്കിങ്‌ സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം […]
Read more

ദുബായിലേക്ക് പറക്കാന്‍ ആളില്ല; 600 സീറ്റുള്ള വിമാനത്തില്‍ വെറും 25 യാത്രക്കാര്‍

ഗള്‍ഫ്: ഗള്‍ഫ് മേഖലയിലെ സംഘർഷത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും ആളില്ലാത്ത നിലയിലാണ് പറക്കുന്നത്. പാരീസില്‍ 600 സീറ്റുള്ള എയര്‍ബസില്‍ വെറും 25 യാത്രക്കാര്‍ മാത്രം ഉണ്ടായതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ തിരക്ക് ഉണ്ടെങ്കിലും തിരിച്ചുവരുമ്പോൾ യാത്രക്കാര്‍ കുറവായതിനാല്‍ എമിറേറ്റ്‌സ് പല വിമാനങ്ങളും കാലിയായി പറക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്റെ മിസൈല്‍ ഭീഷണിയും സ്ഥിതിഗതിയെ മോശമാക്കി; കഴിഞ്ഞ തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിലെ […]
Read more

യുദ്ധം ദുബായുടെ തലവര മാറ്റുമോ? മഴ നിന്നാലും മരം പെയ്തു കൊണ്ടിരിക്കും

ഇറാന്‍ – അമേരിക്ക യുദ്ധം അയവില്ലാതെ തുടരുമ്പോള്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലുള്ള ദുബൈയുടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ ദുബൈയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു എന്ന് പറയാം. യു എ ഇ യിലെ ഏഴു എമിറേറ്റുകളില്‍ ദുബായ് നേടിയ വളര്‍ച്ച എണ്ണ ഉല്പാദന കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി ധനമൂലധനം,സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വില പിടിപ്പുള്ള ലോഹങ്ങളുടെ ലോകത്തെ പ്രധാന ഹബ് ,രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ പല […]
Read more

ഗള്‍ഫ് പ്രവാസികള്‍ ശ്രദ്ധിക്കുക- പിടിച്ചാല്‍ കടുത്ത നടപടികള്‍ നേരിടണം

അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ് യുഎഇ. അപകടസ്ഥലങ്ങളുടെയോ സുരക്ഷാ നീക്കങ്ങളുടെയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും യുഎഇ അധികൃതര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 45 പേരെ കഴിഞ്ഞ ദിവസം അബുദാബി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്തുകൊണ്ട് കര്‍ശനമാക്കുന്നു? അപകടസ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വെറുമൊരു വിനോദമല്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കാരണങ്ങള്‍ ഇതൊക്കെ നിസ്സാരമെന്ന് കരുതി എടുക്കുന്ന […]
Read more

ദുബായ് പൊതുഗതാഗതത്തില്‍ കുതിച്ചുചാട്ടം: 2025ല്‍ യാത്രക്കാരുടെ എണ്ണം 80 കോടി കടന്നു

ദുബായ് : ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 2025ല്‍ റെക്കോര്‍ഡ് നേട്ടമായ 80.21 കോടി യാത്രക്കാരാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (RTA) സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. 2024-നെ അപേക്ഷിച്ച് (74.71 കോടി) 7.4 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. പ്രതിദിനം ശരാശരി 22 ലക്ഷം പേര്‍ നിലവില്‍ ദുബായില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമിത് 20 ലക്ഷമായിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് (7.28 കോടി യാത്രക്കാര്‍). […]
Read more

ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു

ദുബായ്: ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു. പ്രാദേശിക സമയം 2.10നാണ് സംഭവമുണ്ടായത്. ദുബായിലെ അൽ മക്തും വിമാനത്താവളത്തിലായിരുന്നു സംഭവം. തേജസ് യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. അപകട വിവരം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ നിർമ്മിച്ച വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപനചെയ്‌ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിർമ്മിച്ചത്. ലൈറ്റ് കോംബാക്‌ട് എയർക്രാഫ്‌റ്റായ ഈ വിമാനത്തിന് മുൻ പ്രധാനമന്ത്രി […]
Read more

സാങ്കല്‍പിക കിരീടം ഉയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇന്ത്യ

അബുദാബി: ഏഷ്യാകപ്പ് വിജയത്തിന് പിന്നാലെ സാങ്കല്‍പിക കിരീടം ഉയര്‍ത്തിയാണ് ഇന്ത്യ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പിൽ രാജാക്കൻമാരായെങ്കിലും ഗ്രൗണ്ടിൽ കണ്ടത് അവസാനിക്കാത്ത നാടകീയ രംഗങ്ങളായിരുന്നു. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം കിരീടമോ മെഡലോ ഏറ്റുവാങ്ങിയില്ല. ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മുഹ്സ്വിൻ നഖ്വി സമ്മാനദാന ചടങ്ങിൽ എത്തിയതോടെയാണ് സമ്മാനദാന ചടങ്ങിൽ നിന്നും ഇന്ത്യയുടെ പിൻമാറ്റം. വ്യക്തിഗത പുരസ്‌കാരങ്ങൾ സ്വീകരിച്ച ശേഷം സാങ്കൽപിക കിരീടം ഉയർത്തിയാണ് ഇന്ത്യ ഫോട്ടോയ്ക്ക് പോസ് […]
Read more

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടതായി വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix