Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dyfi

‘അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടു’; നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ

കോഴിക്കോട്: തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കസ്റ്റഡിയിലായ ലീഗ് പ്രവർത്തകനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ലിൻ്റോ ജോസഫ് എം എൽ എ. പൂത്തൂർമഠം സ്വദേശി അസ്‌ലമാണ് ലിൻ്റോ ജോസഫ് എം എൽ എയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റിട്ടത്. അസ്‌ലം ക്ഷമാപണം നടത്തിയെന്നും തെറ്റ് ബോധ്യപ്പെട്ടതിനാൽ നടപടി വേണ്ടെന്നും എംഎൽഎ വ്യക്തമാക്കി. തിരുവമ്പാടി എം എൽഎ ലിൻ്റോ ജോസഫിൻ്റെ ശാരീരിക അവശതകളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തിൽ ഇന്നലെയാണ് ലീഗ് പ്രവർത്തകനെ പൊലീസ് പിടികൂടിയത്. ഇയാള്‍ […]
Read more

വീട് ജപ്തി ചെയ്ത് വീട്ടുകാരെ പുറത്താക്കി സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി ഡിവൈഎഫ്ഐ പ്രവർത്തകർ

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരില്‍ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുടപ്പല്ലൂര്‍ കള്ളിത്തോട് സ്വാമിനാഥന്റെ വീടാണ് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജപ്തി നടപടി. തുടര്‍ന്ന് കുഞ്ഞുങ്ങളടക്കമുള്ള വീട്ടിലെ അംഗങ്ങള്‍ പുറത്തിരിക്കുകയായിരുന്നു. വായ്പാ കുടിശ്ശിക തിരിച്ചടക്കുന്നതിലെ വീഴ്ചയെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തത്. തുക തിരിച്ചടിക്കുന്നതിന് സാവകാശം തേടിയെങ്കിലും ലഭിച്ചിരുന്നില്ല. പിന്നാലെ ജപ്തി ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് വൈകിട്ടോടെയെത്തി മുടപ്പല്ലൂരിലെയും വടക്കഞ്ചേരിയിലെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ […]
Read more

ചിക്കന് അമിത വില; കടയ്ക്കു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം, വില കുറക്കാമെന്ന് വ്യാപാരി

കോഴിക്കോട്: ചിക്കന് അമിത വില ഈടാക്കി വൽപ്പ നടത്തിയ താമരശ്ശേരി ചുങ്കത്തെ കടയ് മുന്നിൽ ഡിവൈ.എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നലെ താമരശ്ശേരി ബൈപ്പാസ് റോഡിലെ കടകളിൽ 224 രൂപക്ക് ചിക്കൻ വിൽപ്പന നടത്തിയപ്പോൾ ചുങ്കം മാർക്കറ്റിലെ കടയിൽ 250 രൂപയായിരുന്നു ഈടാക്കിയത്, ഇതിനു പുറമെ ഇറച്ചിക്കൊപ്പം കഴുത്ത്, പാർട്സ് എന്നിവയും അമിതമായി ചേർക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് വില കുറക്കാമെന്നും, പാർട്സുകൾ ചേർക്കുന്നത് ഒഴിവാക്കാമെന്നും ഉടമ പ്രതിഷേധക്കാരെ അറിയിച്ചു, ഇതോടെയാണ് DYFI പ്രവർത്തകർ പിരിഞ്ഞു പോയത്. […]
Read more

‘മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണം’: ലീഗ് നേതാക്കളെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്

വയനാട്: വയനാട് ബത്തേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ഡിവൈഎഫ്ഐ നേതാവ് നേതാവ് ലിജോ ജോണി ഭീഷണി മുഴക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബത്തേരി മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചതിലെ വിജയാഘോഷം മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു. കേസിൽ ജയിലിലായ സിപിഎം പ്രവർത്തകർക്ക് സ്വീകരണം ഏർപ്പെടുത്തിയ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം […]
Read more

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഫർണിച്ചറുകൾ നൽകി

കോഴിക്കോട്:  ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചറുകൾ നൽകി.  കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും, ഗ്രാമപഞ്ചായത്ത് അംഗവുമായ ആദർശ് ജോസഫിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ ദിവ്യ ഫർണിച്ചറുകൾ ഏറ്റുവാങ്ങി. ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് കെ കെ വിപിൻ അധ്യക്ഷത വഹിച്ചു, കുടുംബ ആരോഗ്യകേന്ദ്രം ഹെൽത് ഇൻസ്‌പെക്ടർ ശ്രീജിത് ഡി വൈ എഫ് ഐ ഭാരവാഹികളായ മുഹമ്മദ്‌ ഫാരിസ്, […]
Read more

മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്ഐയുടെ ഫ്ലക്‌സ്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപി സഖ്യം രൂപീകരിച്ച സംഭവത്തിൽ പരിഹാസവുമായി ഡിവൈഎഫ്ഐ. പഞ്ചായത്തിന് മുന്നിൽ താമരയിൽ കൈപ്പത്തി ചിഹ്നമുള്ള ഫ്ലക്‌സ് വച്ചാണ് ഡിവൈഎഫ്ഐ പരിഹസിച്ചത്. പുതിയ സഖ്യത്തിനെ കോൺഗ്രസ് ജനതാ പാർട്ടിയെന്നും ഫ്ലക്‌സിൽ കളിയാക്കുന്നുണ്ട്. ‘Cong RSS’ എന്നും ഫ്ലക്‌സിൽ എഴുതിയിട്ടുണ്ട്. മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങളാണ് പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചത്. ഇതേ തുടർന്ന് സഖ്യം രൂപീകരിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് ഡിസിസി. […]
Read more

കെ എം നീനു ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ കെ.എം നീനു തിരഞ്ഞെടുക്കപ്പെട്ടു. ഒളോപ്പാറ ഡിവിഷനിൽ നിന്നാണ് നീനു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രധിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. നാടിനെ യുവത്വം നയിക്കട്ടെ എന്ന മുന്നണി തീരുമാനത്തിലാണ് നീനു പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് നീനു, സമര പോരാട്ടങ്ങളിൽ യുവജനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന പോരാളിയാണ് നീനു.
Read more

പനത്തടി പഞ്ചായത്തിൽ ഡിവൈഎഫ്ഐ ബൈക്ക് റാലി സംഘടിപ്പിച്ചു

കാസർഗോഡ് : പനത്തടി പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് നോടനുബന്ധിച്ച് ഡിവൈഎഫ്ഐ ബൈക്ക് റാലി സംഘടിപ്പിച്ചു. കോളിച്ചാൽ നിന്നും ആരംഭിച്ച ബൈക്ക് റാലി പാണത്തൂരിൽ സമാപിച്ചു. സമാപന പരിപാടി ജില്ലാ കമ്മിറ്റി അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി നീതു പ്രമോദ് അധ്യക്ഷനായി. എം വി കൃഷ്‌ണൻ, പിജി മോഹനൻ, എം സി മാധവൻ, പ്രസന്ന പ്രസാദ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡൻറ് അനൂപ് സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥികളായ […]
Read more

“ആർഎസ്എസ് ശാഖയിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട്”; വി കെ സനോജ്

തിരുവനന്തപുരം: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്‌ത എറണാകുളം-ബെംഗളൂരൂ വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. “നാഗ്പൂരിലെ അപ്പൂപ്പന്‍മാര്‍ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചത്. ട്രെയിന്‍ നിര്‍മിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. ഗണഗീതം ആര്‍എസ്എസ് ശാഖയില്‍ പാടിയാല്‍ മതി” വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടനയോട്ടം നിര്‍വഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് […]
Read more

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍

അടൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശി മുഹമ്മദ് സബീറാണ് പിടിയിലായത്. മൂന്ന് ഗ്രാം കഞ്ചാവാണ് സബീറില്‍നിന്ന് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അളവ് കുറച്ചു കാണിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ രക്ഷപെടുത്തിയെന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അടൂരിലെ വീടിന് സമീപത്ത് നിന്നാണ് സബീറിനെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ അടൂരില്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെ സബീർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix