Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dyfi

എ കെ ഷാനിബ് DYFI സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിൽ. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ഷാനിബും പാര്‍ട്ടി വിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആര്‍ഷോ. പി സരിനെ 80000 രൂപ മാസശമ്പളത്തിൽ വിജ്ഞാന കേരളം ഉപദേശകനായി […]
Read more

വിവാദങ്ങൾക്ക് പിന്നാലെ തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ

കേരളത്തിലെ വ്യാവസായിക മേഖലയെ പ്രശംസിച്ച് ലേഖനം എഴുതിയ വിയവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. മാർച്ച്‌ 1,2 തീയതികളിൽ തിരുവനതപുരത്ത് നടക്കുന്ന സ്റ്റാർട്ട്അപ്പ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ആകും ഉത്ഘാടനം ചെയുക . മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് തരൂരിന് ഡിവൈഎഫ്ഐയുടെ ക്ഷണമുള്ളത്. പുത്തൻ സംരംഭക ആശയങ്ങൾ അവതരിപ്പിക്കാനും വസായ-അക്കാദമിക് വിദഗ്ധരിൽ നിന്ന് പരിചയവും പ്രചോദനവും നേടാനുമുള്ള ഒരു വേദിയാകും സ്റ്റാർട്ടപ്പ് ഫെസിറ്റിവൽ. കൂടാതെ, കേരളത്തിലെ മികച്ച യുവ സംരംഭക […]
Read more

ഡിവൈഎഫ്ഐ നേതാവിന്റെ വീടിനു നേരെ ആക്രമണം

പേരാമ്പ്ര: നടുവണ്ണൂർ പഞ്ചായത്തിലെ വെള്ളിയൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു. കരുവണ്ണൂർ അഞ്ചാം വാർഡിലെ പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളായ ജഗനും (ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയും) സ്നേഹയും (ഡിവൈഎഫ്ഐ യൂണിറ്റ് അംഗം) ഇവരുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. കനത്ത ശബ്ദം കേട്ടു വീടിനു പുറത്തേക്കെത്തിയപ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു […]
Read more

ലൈംഗിക പീഡന പരാതിയിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽ

കാസർഗോഡ് : ലൈംഗിക പീഡന പരാതിയിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽകാസർകോട് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ അധ്യാപകനും മുൻ ഡിവൈഎഫ്ഐ നേതാവുമായ സുജിത് കൊടക്കാട് ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെന്റ നിർദ്ദേശിക്കുകയായിരുന്നു.കൂടാതെ, സുജിത്തിനോട് വിശദീകരണം തേടാനും മാനേജ്മെൻറ് തീരുമാനിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സുജിത്തിനെ നേരത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. […]
Read more

ലൈംഗീക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തൃക്കരിപ്പൂർ: ലൈംഗീക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെയാണ് ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read more

‘പഴയ വീര്യമൊന്നും ഇപ്പോഴില്ല’; എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ സിപിഎം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ യുവജന-വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷ വിമർശനം.സംഘടന റിപ്പോർത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനമുയർന്നത്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളിൽ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം. ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്ന ഗൗരവതരമാണെന്നും റിപ്പോർട്ടിലുണ്ട്. സമീപകാലത്ത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സ്വീകരിച്ച പല നടപടികളും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇത്തരമൊരു വിമർശനം ഉയർന്നിരിക്കുന്നത്. മാതൃ സംഘടനയ്ക്ക് […]
Read more

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിന്റെ കൊലപാതകം: ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തില്‍ 9 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഈ മാസം ഏഴിനാണ് വിധി പറയുക. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2005 ഒക്ടോബര്‍ മൂന്നിനാണ് ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് 26 വയസ്സ് മാത്രം പ്രായമുളള റിജിത്ത് കൊലപ്പെടുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ […]
Read more

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും, 15,16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിദേശത്തായിരുന്ന പ്രതികള്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഒരോ ലക്ഷം വീതം പ്രതികള്‍ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ […]
Read more

തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: തൂണേരി സ്വദേശി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികളില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് വിവരം.നാദാപുരം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22ന് ആണ് സംഭവം ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. ഷിബിന്‍ വധക്കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ മാസം 15ന് മുമ്പ് അറസ്റ്റ് […]
Read more

തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്ലിലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix