എബോള: ദ്രുതകർമസേനയെയും ആശുപത്രികളെയും സജ്ജമാക്കണം; കേന്ദ്ര നിർദ്ദേശം
തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് ഭീഷണി ഇല്ലെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാണ് നിർദേശം. സംസ്ഥാന, ജില്ലാതലങ്ങളിൽ ദ്രുതകർമസേന (RRT) സജ്ജമാക്കണമെന്നും, സംശയാസ്പദ ലക്ഷണങ്ങളുള്ളവർക്കായി ഐസൊലേഷൻ ചികിത്സ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കൂടാതെ ആംബുലൻസ് സൗകര്യം, ആരോഗ്യപ്രവർത്തകർക്ക് പരിശീലനം, പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് […]
Read more