Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ed

അവയവക്കടത്ത് കേസ്; നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി

കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി ഇഡി. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന നിർണായക രേഖകളും വ്യാജരേഖകളും കണ്ടെത്തിയതായി ഇഡി അറിയിച്ചു. അവയവക്കടത്തിലൂടെ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണം തുടരുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായും ഇഡി വ്യക്തമാക്കി. അവയവക്കടത്തിലൂടെ സമ്പാദിച്ച പണം എവിടേക്കൊക്കെ കൈമാറിയെന്നത് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ബാങ്ക് അധികൃതരുമായി സഹകരിച്ച് വിശദമായ പരിശോധനകൾ നടത്തുകയാണ്. പോലീസും […]
Read more

CMRL–എക്സാലോജിക് കേസ്; വീണ വിജയന് വീണ്ടും ഇഡി സമൻസ്

തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും സമൻസ്. ഈ മാസം 29ന് ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണം തുടരുന്നുണ്ടെങ്കിലും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്എഫ്ഐഒ) നിന്ന് ആവശ്യപ്പെട്ട രേഖകൾ ഇതുവരെ ഇഡിക്ക് ലഭിച്ചിട്ടില്ല. രേഖകൾ കൈമാറാൻ കോടതി അനുവദിച്ചിരുന്ന 10 ദിവസത്തെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. 134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് […]
Read more

മാസപ്പടി കേസ്; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയെ ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലില്‍ നിന്നുള്ള 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചതെന്ന് വ്യക്തത വരുത്താനാണ് ഇ ഡി ചോദ്യാവലി തയ്യാറാക്കിയത്. വീണയെ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥർ നൽകിയ മൊഴികളെ അടിസ്ഥാനമാക്കിയാണ് ഇ ഡി ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്. എസ്‌എഫ്‌ഐഒ കണ്ടെത്തിയതനുസരിച്ച്, ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക് കൈപ്പറ്റിയ തുകയ്ക്ക് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വൻതാത്പര്യമുണ്ടെന്ന് പറയുന്നു. പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ അത് […]
Read more

മാസപ്പടി കേസ്; വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട 134 രേഖകൾ എസ്എഫ്ഐഒ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറണമെന്ന് പ്രത്യേക കോടതി ഉത്തരവ് നല്‍കി. കേസ് സബ്‌ജക്ട് മുഖ്യ ആരോപണം വീണ തൈക്കണ്ടി, സിഎംആര്‍എല്‍ എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ്. സിഎംആര്‍എലുമായി വീണ നടത്തിയ കരാറുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യാൻ മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുന്നതിന് ഭാഗമായാണ് കോടതി നടപടി. സിഎംആര്‍എലിന്റെ എതിര്‍പ്പ് തള്ളി, രേഖകൾ കൈമാറണമെന്നാണ് […]
Read more

ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്

തൃശ്ശൂർ: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ പുതുതായി തെളിവുകൾ ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഴൽനാടൻ കേസും തന്റെ കേസും വ്യത്യസ്തമാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. നടന്നത് ക്രിമിനൽ കുറ്റമാണെന്നും അതിന് ഇമ്യൂണിറ്റി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണയുടെ […]
Read more

ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ സർക്കാരിന്റെ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസ് ഫയൽ ചെയ്ത എഫ്ഐആറുകളിലെ തുടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ജനുവരി-8 ലെ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും വിപുൽ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
Read more

കൊടകര കുഴല്‍പ്പണക്കേസ്; ട്രയല്‍ കോടതി മാറ്റാനുള്ള നീക്കവുമായി ഇ ഡി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കൊച്ചിയിലെ ഇ ഡി കോടതിയിലേയ്ക്ക് മാറ്റാന്‍ നീക്കം. കൊടകര കുഴല്‍പ്പണക്കേസിന്റെ ട്രയല്‍ കോടതി മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. വിഷയത്തില്‍ ഇ ഡി കേസിനൊപ്പം നിലവില്‍ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇഡി ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍, ഇഡി നീക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ മാത്രമാണ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ ഡി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര അന്വേഷണത്തിനു വഴി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്ത്. കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കാന്‍ ഇ.ഡി തീരുമാനിച്ചു. ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) റജിസ്റ്റര്‍ ചെയ്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് നീക്കം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു കളമൊരുങ്ങിയിരിക്കെ സംസ്ഥാന സര്‍ക്കാരിനെയും ഭരണ മുന്നണിയെയും സമ്മര്‍ദത്തിലാക്കുന്ന മറ്റൊരു കേസില്‍ കൂടി അന്വേഷണം ആരംഭിക്കാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്. […]
Read more

ശബരിമലയിലെ സ്വർണപ്പാളി വിഷയം അന്വേഷിക്കാൻ ഇ ഡി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിഷയം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി അന്വേഷണവുമായി എത്തുന്നത്. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ഈ റിപ്പോർട്ടുകളും ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും പരിശോധിക്കാനുള്ള നീക്കത്തിലാണ് ഇഡി സംഘം. പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. അതേസമയം, സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ എസ്ഐടി […]
Read more

ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലന്‍സ് കേസില്‍ ആഭ്യന്തര അന്വേഷണം

കൊച്ചി: ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലന്‍സ് കേസില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഡയറക്ടര്‍, കൊച്ചി സോണല്‍ ഓഫീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ ആരോപണം പരിശോധിക്കുമെന്നും, സമന്‍സ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തുമെന്നും ഇഡി അറിയിച്ചു. അഡീഷണല്‍ ഡയറക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix