Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Education Minister

സ്‌കൂളുകളിൽ ആഴ്ചയിലൊരിക്കൽ ‘കളർ ഡ്രസ്’?; ആലോചിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം കളർ വസ്ത്രം ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സ്കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ് കോഡ് നടപ്പാക്കണമെന്ന നിർദേശത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യയനവർഷത്തിൽ കുട്ടികൾക്ക് കൂടുതൽ സന്തോഷകരവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശം പരിഗണിക്കുന്നത്. വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവസരം […]
Read more

മുൻ വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ച് ബിജെപി അധ്യാപക സംഘടന നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രവർത്തനങ്ങളെയും വ്യക്തിത്വത്തെയും പ്രശംസിച്ച് ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ (എൻ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ ശ്രദ്ധ നേടുന്നു. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദത്തിനും ജനാധിപത്യപരമായ ബഹുമാനത്തിനും ശിവൻകുട്ടി നൽകിയ പ്രാധാന്യത്തെയാണ് കുറിപ്പിൽ പ്രധാനമായും അടിവരയിടുന്നത്. മന്ത്രി എന്ന നിലയിൽ ശിവൻകുട്ടി പുലർത്തിയ ആത്മാർത്ഥതയും കൊച്ചു കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും […]
Read more

കെ.സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം ; പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും വോട്ടില്ലെന്ന കാര്യം കെ.സി. വേണുഗോപാലിന് അറിയില്ലേ എന്നും ശിവൻകുട്ടി ചോദിച്ചു. പാവപ്പെട്ട ഗിഗ് വർക്കറെ വിളിച്ച് ചായയ്ക്ക് പൈസ കൊടുത്ത് അവരുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നു പോകുന്നു . ഗിഗ് വർക്കേഴ്സിനെതിരായി കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഒന്നും ചെയ്തില്ലല്ലോ. കേരളത്തിൽ 20 കോടി […]
Read more

സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്‌കരണം. ബസ്സുകളിൽ നിന്ന് മാലിന്യം പുറത്തേക്കെറിഞ്ഞാൽ നടപടി, ഉത്തരവ് ഉടൻ:കെ ബി ഗണേഷ് കുമാർ സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. കേരളം സമ്പന്നമായ കായിക പാരമ്പര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളില്‍ നിന്ന് അന്തര്‍ദേശീയ വേദികളിലേക്ക് ഉയരുന്ന […]
Read more

വിഷൻ 2031; സംസ്ഥാന തലത്തിൽ 33 വിഷയമേഖലകളിൽ സെമിനാറുകൾ സംഘടിപ്പിക്കൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിന് എഴുപത്തഞ്ച് വയസ്സ് പൂർത്തിയാകുന്നതിന് മുന്നോടിയായി, കഴിഞ്ഞകാല വളർച്ചകളെ ആഴത്തിലും പരപ്പിലും വിലയിരുത്താനും ഭാവികേരളത്തിന്റെ വികസനലക്ഷ്യങ്ങൾ രൂപപ്പെടുത്താനും, 2031ൽ സംസ്ഥാനം എങ്ങനെയാകണമെന്ന് ആസൂത്രണം ചെയ്യാനും വേണ്ട ആശയങ്ങൾ സമാഹരിക്കാൻ, സംസ്ഥാനതലത്തിൽ 33 വിഷയമേഖലകളിൽ സംസ്ഥാനസർക്കാർ വിഷൻ 2031 എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാനും 2031 ആകുമ്പോഴേക്കും കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതികൾക്ക് […]
Read more

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി വിഭ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിയുടെ മരണം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. ഇന്ന് രാവിലെയായിരുന്നു തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് […]
Read more

എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കും: വിദ്യാഭ്യാസ മന്ത്രി

കൊച്ചി: എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിങ് തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തലത്തില്‍ മാത്രമല്ല മുതിര്‍ന്ന ക്ലാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കാന്‍ റാഗിങ് വിരുദ്ധ […]
Read more

നവരാത്രി പൂജവെയ്പ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ […]
Read more
Advertisement
WhiteswanTV Footer