അധ്യാപകരും വിദ്യാർത്ഥികളും കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആകണം: എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് പരിശീലനം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (SIET) നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ്ബുകളുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീകാര്യം മൺവിളയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഏകദിന ശില്പശാല നടന്നത്. ചുറ്റുപാടുകളിലും വിവിധ മേഖലകളിലും നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ പരിശീലനം […]
Read more