Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: election 2025

പനത്തടി പഞ്ചായത്ത് 8-ാം വാർഡ് എൻഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

കാസർഗോഡ്: പനത്തടി പഞ്ചായത്ത് 8-ാം വാർഡിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പതിക ബിജെപി മണ്ഡലം കമ്മറ്റിയംഗം പി ഗണേശൻ നായക്കിന് നൽകി ജില്ലാ കമ്മറ്റിയംഗവും, പഞ്ചായത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പി രാമചന്ദ്ര സറളായ പുറത്തിറക്കി. വാർഡിൽ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാർഡ് സ്ഥാനാർത്ഥി എം ഷിബു, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ പി കൃഷ്ണകുമാർ, കോഡിനേറ്റർ എം.കെ സുരേഷ്, വാർഡ് ഇൻചാർജ്ജ് എം ദാമു, എം […]
Read more

കിഴക്കോത്ത് പഞ്ചായത്ത്‌ 15ാം വാർഡിൽ കളം നിറയുന്ന കോൺഗ്രസ് വിമതൻ

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ 15 ആം വാർഡിൽ ഈ തവണ മത്സരം കടുപ്പത്തിലാണ്, ത്രികോണ മത്സരം ഉണ്ടെങ്കിലും ബിജെപി സ്ഥാനാർഥി വലിയ ഓളത്തിലേക്ക് വരുന്നില്ല എൽഡിഎഫ് സ്വാതന്ത്രനും ലീഗ് സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമാണ് മത്സര രംഗത്ത് സജീവം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും സ്ഥാനാർഥി പ്രഖ്യാപന സമയത്ത് സീറ്റ് നിഷേധിക്ക പെട്ടതിനെ തുടർന്ന് സ്വാതന്ത്ര സ്ഥാനാർഥിയായി നോമിനേഷൻ സമർപ്പിക്കുകയും മറ്റ് സ്ഥാനാർഥികൾക്ക് മുന്നേ പ്രചാരണം ആരംഭിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് […]
Read more

നരിക്കുനിയെ നരകക്കുനിയാക്കിയവർക്കെതിരെ എൽഡിഎഫ് വരണം: ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ജീജദാസ്

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി എൽഡിഎഫ് ഭരണസമിതി നിലവിൽ വരണമെന്ന് ജില്ല പഞ്ചായത്ത്‌ നരിക്കുനി ഡിവിഷൻ സ്ഥാനാർഥി ജീജദാസ് നരിക്കുനിയിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു. നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി ശ്രമിക്കു മെന്നും വികസനം മുരടിച്ച് നരിക്കുനിയെ നരകക്കുനിയാക്കിയ മുൻകാല ജനപ്രധിനിധികളെ പോലെ ആകില്ലെന്ന ഉറപ്പും നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങൾ പിന്നിടുന്നത്. രാവിലെ പാലോളിതാഴത്ത് നിന്ന് ആരംഭിച്ച പര്യടനം കൽകുടുംബ്, ചെങ്ങോട്ട്പൊയിൽ, കാന്തപുരം, നെരോത്ത്, വള്ളിയോത്ത്, അരുമണി പൊയിൽ, […]
Read more

സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചതായി പരാതി

കാസർഗോഡ്: കുമ്പളയിൽ സ്വതന്ത്രസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കുമ്പളഗ്രാമപഞ്ചായത്ത് റെയിൽവേ സ്റ്റേഷൻ പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന സമീറാ റിയാസിന്റെ ഭർത്താവ് റിയാസ് കരീം ആണ് പൊലീസിൽ പരാതിനൽകിയത്. സ്വകാര്യ വ്യക്തികളുടെ മതിലുകളിൽ അവരുടെ സമ്മതത്തോടെ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് നശിപ്പിച്ചത്. ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നതിൽ തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കരീം കുമ്പള പൊലീസിൽ പരാതി നൽകിയത്. കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്നു റിയാസ് കരീം. സീറ്റ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ ബ്ലോക്ക്, മുനിസിപ്പൽ വിതരണ കേന്ദ്രങ്ങളിൽ നടക്കും. തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മുൻകൂട്ടി അറിയിച്ചിട്ടുള്ള വാഹനങ്ങളിൽ കയറണം. ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കുന്നതിനായി ബസുകൾ ഉൾപ്പെടെ 724 വാഹനങ്ങളാണ് ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് കോട്ടയം ജില്ലയിൽ വോട്ടെടുപ്പ്. പോളിംഗ് […]
Read more

സ്റ്റുഡന്റ്‌സ്‌ ടേബിൾ ടോക്‌ നടത്തി മടവൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ്‌‌ കമ്മിറ്റി

കോഴിക്കോട് : സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മടവൂർ പഞ്ചായത്ത് കൊട്ടക്കാവയൽ പന്ത്രണ്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് മീറ്റ്‌ നടത്തി. ജനാധിപത്യ പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനും ഭാവിയിലെ വികസന പ്രവർത്തനങ്ങളിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് സ്റ്റുഡൻറ് ടേബിൾ ടോക് എന്നപേരിൽ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആമിന മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി പി അസ്ഹറുദ്ദീൻ എന്നിവർ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തി. […]
Read more

കിനാനൂർ കരിന്തളം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി

കാസർഗോഡ്: യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനത്തിന് പരപ്പയിൽ തുടക്കമായി. പര്യടനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ താജുദ്ദീൻ കമ്മാടം അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു. നേതാക്കളായ ബി പി പ്രദീപൻ,സി വി ഭാവനൻ, മുസ്‌തഫ തായന്നൂർ, കാർത്തികേയൻ പെരിയ, കെ പി ബാലകൃഷ്‌ണൻ, സി വി ഗോപകുമാർ, എൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥികളായ സുന്ദരൻ ഒറള, സ്റ്റിമ്മി […]
Read more

മടവൂരിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട് : അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മടവൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക ആർ ജെ.ഡി നേതാവ് സലീം മടവൂർ പ്രകാശനം ചെയ്തു. വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, ലൈഫ് ഭവനം, വീട് പുനരുദ്ധാരണം, ജൽ ജീവൻ കുടിവെള്ള പദ്ധതികൾ, കുടുംബശ്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, തെരുവ് നായ ശല്യം തടയൽ, മടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ , ഹോമിയോ – യുനാനി – ആയുർവേദ – ആശുപത്രികളിൽ ചികിത്സാ സൗകര്യം […]
Read more

മടവൂരിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട് : അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മടവൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക ആർ ജെ.ഡി നേതാവ് സലീം മടവൂർ പ്രകാശനം ചെയ്തു. വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, ലൈഫ് ഭവനം, വീട് പുനരുദ്ധാരണം, ജൽ ജീവൻ കുടിവെള്ള പദ്ധതികൾ, കുടുംബശ്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, തെരുവ് നായ ശല്യം തടയൽ, മടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ , ഹോമിയോ – യുനാനി – ആയുർവേദ – ആശുപത്രികളിൽ ചികിത്സാ സൗകര്യം […]
Read more

മാറ്റത്തിന് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട്

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡിൽ കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി. അംഗം ഭരിച്ചിട്ടും അടിസ്ഥാന വികസനങ്ങളോ ശ്രദ്ധയോ ലഭിക്കാതെ വാർഡ് പൂർണ്ണമായും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ശക്തമായി രംഗത്ത്. വാർഡിലെ പല റോഡുകളും ഇപ്പോഴും ശോചനീയാവസ്ഥയിലാണ്; മെയിൻ റോഡുകളിലേക്കുള്ള ഗ്രാമീണ പാതകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും, റോഡുകളുടെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് വന്യജീവിശല്യം വർധിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാമുപരി, പല പ്രധാന വഴികളിലും തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുളടഞ്ഞ അവസ്ഥയിലാണ്. വികസനം […]
Read more

Recent News

Advertisement
WhiteswanTV Footer