Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: election 2025

കുമരകത്ത് ശ്രദ്ധേയ സ്ഥാനാർത്ഥി; മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവ് വൈശാഖ് പി.കെ. യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് കഴിഞ്ഞ വർഷത്തെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായ വൈശാഖ് പി.കെ. യാണ്. കുറിച്ചി ഡിവിഷൻ്റെ നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറാണ് അദ്ദേഹം. ജനറൽ വിഭാഗത്തിൽ ഒരു ഡിവിഷനിൽ മത്സരിച്ച വ്യക്തിക്ക് അടുത്ത തവണ മറ്റൊരു ഡിവിഷനിൽ പരിഗണന ലഭിക്കുന്നത് അപൂർവ്വമാണ്. യുവത്വം, ജനകീയത, മാതൃകപരമായ വികസന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് കോൺഗ്രസ് വൈശാഖിന് കുമരകത്ത് സീറ്റ് നൽകിയത്. ചങ്ങനാശ്ശേരി പി.ജി. രാധാകൃഷ്ണൻ […]
Read more

കോട്ടയം ജില്ലയിലെ ഇലക്ഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; ഇവിഎം കമ്മീഷനിംഗ് ഇന്ന് അവസാനിക്കും

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വരണാധികാരികളുടെ കൈവശം ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഇ.വി.എം. കമ്മീഷനിംഗ് നടപടികൾ വെള്ളിയാഴ്ച (ഡിസംബർ 5) പൂർത്തിയാകും. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായി ആകെ 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്. ഇതിൽ ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലെ കമ്മീഷനിംഗ് നടപടികളാണ് ഇന്ന് അവസാനിക്കുന്നത്. കമ്മീഷനിംഗ് പൂർത്തിയാക്കിയ ഇ.വി.എമ്മുകൾ അതത് സ്ട്രോങ് റൂമുകളിൽ നിശ്ചിത സ്ഥലങ്ങളിൽ ക്രമീകരിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് തലേദിവസം സ്ട്രോങ് റൂം തുറന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് മെഷീനുകൾ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

കോഴിക്കോട് : ഡിസംബർ 11-ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 13 തരം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. കാർഡാണ് (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് – EPIC) പ്രധാന തിരിച്ചറിയൽ രേഖ. ഇത് കൈവശമില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി മറ്റ് 12 അംഗീകൃത രേഖകൾ കൂടി ഉപയോഗിക്കാം. ഈ 13 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്. അംഗീകരിച്ചിട്ടുള്ള പ്രധാന […]
Read more

ചര്‍ച്ച മുറുകുന്നു; മുക്കം നഗരസഭ ആര്‌ പിടിക്കും

കോഴിക്കോട്: മുക്കം നഗരസഭ സഭയെ ആര്‌ നയിക്കുമെന്ന്‌ കവലകളിലും കടകളിലും വീടുകളിലും ചര്‍ച്ച മുറുകുന്നു. മൂന്ന്‌ പതിറ്റാണ്ടുകാല യുഡിഎഫ്‌ കുത്തകയായിരുന്ന മുക്കത്തെ ഭരണം എല്‍ഡിഎഫിലേക്ക്‌ കൈവിട്ടതോടെ രണ്ടര പതിറ്റാണ്ട്‌ കാലം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഭരണം നടത്തി. വീണ്ടും അധികാരത്തിലേറിയാല്‍ യു.ഡി.എഫിനെ പോലെ എല്‍.ഡി.എഫ്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ തികക്കുമോ എന്നൊക്കെയാണ് പഴമക്കാരടക്കം ചര്‍ച്ച ചെയ്യുന്നത്‌. കഴിഞ്ഞ രണ്ടര പതിറ്റാണ്ട്‌ കാലത്തിലെ അവസാന ഭരണഘട്ടം പൂര്‍ത്തിയാക്കിയത്‌ മുക്കം നഗരസഭ ഭരണം ബലാബലത്തിലൂടെ നേരിയ വിത്യാസത്തില്‍ നിലനിര്‍ത്തിയത്‌. വീണ്ടും ബലാബലത്തിന്റെ കാറ്റ്‌ […]
Read more

എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി

കാസർഗോഡ്: ജില്ലയിലെ വിവിധ ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. കയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി ഒക്ലാവ് കൃഷ്‌ണൻ, പരപ്പ ബ്ലോക്ക് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജൻ, പരപ്പ ഡിവിഷൻ സ്ഥാനാർത്ഥി കെ.എ രമണി, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവരാണ് പര്യടനം നടത്തിയത്. വിവിധ സ്വീകരണ കേന്ദ്ര ങ്ങളിൽ വി.പി.പി.മുസ്‌ത, വി.കെ.രാജൻ, എം.രാജൻ, ഷാലു മാത്യു, ടി.പി. ശാന്ത, രാഘവൻ കൂലേരി, കെ.പി.സഹദേവൻ, എം രാജീവൻ, ഷൈജമ്മ ബെന്നി, എം.വി.ര| തീഷ്, കയനി മോഹനൻ, കെ.പ്രണവ്, കെ.ലക്ഷ്‌മണൻ, […]
Read more

ബിഎൽഒയ്ക്ക് മർദ്ദനം; സിപിഎം ലോക്കൽ സെക്രട്ടറി റിമാന്റിൽ

കാസർകോട്: ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ. സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിന് മർദ്ദനമേറ്റ കേസിലാണ് റിമാൻ്റ്. എസ്ഐആർ ക്യാമ്പിനിടെ ഒരു വോട്ടർക്ക് പരിശോധനാ ഫോറം നൽകാത്ത വിഷയത്തിൽ ബി‌എൽഒയെ മർദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കൽ സെക്രട്ടിയാണ് സുരേന്ദ്രൻ.
Read more

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത് സൗത്ത് വാർഡ്- 19 എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ്. വാർഡ് സ്ഥാനാർത്ഥി സ്വപ്ന ജോസ്റ്റിൻ ആനിമൂട്ടിൽ, മലപുറം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഷിബു തോമസ്, ഈങ്ങാപ്പുഴ ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുബീഷ് എന്നിവരുടെ ഇലക്ഷൻ പ്രചരണത്തിന് നേതൃത്വം നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തന സജ്ജമായിരിക്കുമെന്ന് […]
Read more

പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറുകളും തോരണങ്ങളും നീക്കും; നടപടിയെടുക്കാൻ നിർദേശം

കോട്ടയം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണസമിതി യോഗം നിർദേശം നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, […]
Read more

എസ് ഐ ആർ നടപടികൾക്ക് അനാവശ്യധൃതി വേണ്ട: എൻ ജി ഒ അസോസിയേഷൻ

കാസർഗോഡ്: ധൃതിപിടിച്ച് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നതിലൂടെ അർഹരായ വോട്ടർമാർ വോട്ടർ പട്ടികയ്ക്ക് പുറത്തു പോകാനുള്ള സാഹചര്യം ഉണ്ടെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ രാവണേശ്വരം പറഞ്ഞു. എസ് ഐ ആറുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ അസോസിയേഷൻ കാസറഗോഡ് കളക്ടറേറ്റിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ആറിൽ ഗൂഢ പദ്ധതി ഒളിഞ്ഞിരിപ്പുണ്ടോ എന്നതിൽ സംശയമുണ്ട്. ബി എൽ ഒ മാർക്ക് മുകളിൽ കടുത്ത […]
Read more

മീനടത്തൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

മലപ്പുറം: താനാളൂർ പഞ്ചായത്തിലെ മീനടത്തൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എൻ മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. ടി കെ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പതിനാലാം വാർഡ് സ്ഥാനാർത്ഥി വെള്ളിയത്ത് സൈതലവിയുടെ പ്രകടന പത്രിക ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ സ്ഥാനാർത്ഥി അധ്യ:എ പി സ്മിജിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സന്നിഹിതരായി ടി പി റസാഖ്, […]
Read more
Advertisement
WhiteswanTV Footer