Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചര്‍ച്ച മുറുകുന്നു; മുക്കം നഗരസഭ ആര്‌ പിടിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുക്കം നഗരസഭ സഭയെ ആര്‌ നയിക്കുമെന്ന്‌ കവലകളിലും കടകളിലും വീടുകളിലും ചര്‍ച്ച മുറുകുന്നു. മൂന്ന്‌ പതിറ്റാണ്ടുകാല യുഡിഎഫ്‌ കുത്തകയായിരുന്ന മുക്കത്തെ ഭരണം എല്‍ഡിഎഫിലേക്ക്‌ കൈവിട്ടതോടെ രണ്ടര പതിറ്റാണ്ട്‌ കാലം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഭരണം നടത്തി. വീണ്ടും അധികാരത്തിലേറിയാല്‍ യു.ഡി.എഫിനെ പോലെ എല്‍.ഡി.എഫ്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ തികക്കുമോ എന്നൊക്കെയാണ് പഴമക്കാരടക്കം ചര്‍ച്ച ചെയ്യുന്നത്‌.

കഴിഞ്ഞ രണ്ടര പതിറ്റാണ്ട്‌ കാലത്തിലെ അവസാന ഭരണഘട്ടം പൂര്‍ത്തിയാക്കിയത്‌ മുക്കം നഗരസഭ ഭരണം ബലാബലത്തിലൂടെ നേരിയ വിത്യാസത്തില്‍ നിലനിര്‍ത്തിയത്‌. വീണ്ടും ബലാബലത്തിന്റെ കാറ്റ്‌ വീശിയടിക്കുമോ. ഇത്തരം തെരഞ്ഞടുപ്പ്‌ ചിന്തകളും ചര്‍ച്ചയാണ്‌. കാരണം കഴിഞ്ഞ തവണ യുഡിഎഫ്‌ 15 സീറ്റിലും എല്‍ഡിഎഫ്‌ 15 സീറ്റിലും വിജയിച്ചതോടെ യുഡിഎഫ്‌ വിമതന്റെ തണലില്‍ എല്‍ഡിഎഫ്‌ ഭരണം നിലനിര്‍ത്തിയത്‌. ഇക്കാരണത്താല്‍ യുഡിഎഫ്‌ തങ്ങളുടെ തന്ത്രങ്ങളെ ആവിഷ്‌ക്കരിച്ച്‌ തിരിച്ച്‌ പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്‌.

അതേ സമയം എല്‍ഡിഎഫ്‌ വീണ്ടും ഭരണ തുടര്‍ച്ചക്കുള്ള അടവ്‌ തന്ത്രങ്ങളുമായി മറുവശത്തും പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ തവണ ഭരണ തുടര്‍ച്ചക്ക്‌ സഹായകമായ അബ്‌ദുല്‍ മജീദ്‌ ഇക്കുറിയും ഇരട്ടകുളങ്ങര ഡിവിഷനില്‍ വിധി തേടുന്നുണ്ട്‌. മുക്കം നഗരസഭയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ മുന്നോട്ട്‌ വെച്ച്‌ എല്‍ഡിഎഫ്‌ പ്രചരണ രംഗം സജീവമാക്കാനുള്ള ഒരുക്കങ്ങളായി.

അതേസമയം വികസന മുരടിപ്പ്‌ ചൂണ്ടിക്കാട്ടി യുഡിഎഫും പ്രചരണ രംഗം ശക്‌തമാക്കാനുള്ള ശ്രമത്തിലാണ്‌. കേന്ദ്ര സര്‍ക്കാറിന്റെ ഒത്തിരി പദ്ധതികള്‍ മുന്നോട്ട്‌ വെച്ച്‌ എന്‍ഡിഎ സ്‌ഥാനാത്ഥികളും തെരഞ്ഞടുപ്പിനുള്ള പ്രചരണമാക്കുന്നുണ്ട്‌. നിലവില്‍ എന്‍ഡിഎക്ക്‌ രണ്ട്‌ കൗണ്‍സിലര്‍മാരുണ്ട്‌. ഇത്‌ നിലനിര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയിട്ടുണ്ട്‌.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക്‌ നല്ല നിലയില്‍ സ്വാധിനമുള്ള മേഖലയാണ്‌ മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂര്‍. കഴിഞ്ഞ തവണ തെരഞ്ഞടുപ്പില്‍ മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ്‌ ധാരണയുണ്ടായിരുന്നു. മൂന്ന്‌ സീറ്റുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ വിജയം നേടിയിരുന്നു.
ഇക്കുറി മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ്‌ പ്രാദേശികമായി യാതൊരു ധാരണയുമില്ലാതെ ഒറ്റക്കാണ്‌ മത്സരിക്കുന്നത്‌.
വെല്‍ഫെയര്‍ പാര്‍ട്ടി സ്വാന്തമായി ആറ്‌ സീറ്റുകളില്‍ ജനവിധി തേടുന്നത്‌.

1963 ലാണ്‌ മുക്കം ഗ്രാമ പഞ്ചായത്തായി നിലവില്‍ വന്നത്‌. ബി.പി. മൊയ്‌തീന്‍ സാഹിബായിരുന്നു പ്രഥമ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ്‌. തുടര്‍ന്ന്‌ പതിനേഴ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മുക്കം ഗ്രാമ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ്‌ അരങ്ങേറിയത്‌. 1970 ല്‍ കോണ്‍ഗ്രസ്സ്‌ നേതാവായിരുന്ന കൊറ്റങ്ങള്‍ സുരേഷ്‌ ബാബു പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്‌. 2001 ല്‍ നടന്ന തെരഞ്ഞെടപ്പില്‍ ഭരണം എല്‍ഡിഎഫ്‌ ഭരണം പിടിച്ചെടുത്തു. 2016ല്‍ മുക്കം ഗ്രാമ പഞ്ചായത്ത്‌ നഗരസഭയായി തെരഞ്ഞടുക്കപ്പെട്ടു. തുടര്‍ന്ന്‌ മുക്കം നഗരസഭയുടെ പ്രഥമ ചെയര്‍മാനായി വി. കുഞ്ഞന്‍ തെരഞ്ഞടുക്കപ്പെട്ടു. 2021 ല്‍ മുക്കം നഗരസഭയുടെ ഭരണ അധ്യക്ഷനായി പി.ടി ബാബുവും അധികാരത്തിലേറിയത്‌.

Recent News

Advertisement
WhiteswanTV Footer