Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആസ്ട്രേലിയയിൽ കുട്ടികൾക്ക് സമൂഹ മാധ്യമ നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെൽബൺ: ആസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിർജീവമാകും.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്‌ടോക്, സ്നാപ്ചാറ്റ് ഉൾപ്പെടെ പത്തിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ അക്കൗണ്ടുകൾ പരിശോധിച്ച് നീക്കം ചെയ്യണമെന്നാണ് സർക്കാരിന്റെ നിർദേശം. ഇതിന്റെ ലംഘനത്തിന് ടെക് കമ്പനികൾക്ക് 495 ലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.

രാജ്യത്ത് നിയമപരമായി അനുവദിച്ച പ്രായം പൂർത്തിയായാൽ മാത്രമേ പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കൂ. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഹാനികരമായ ഉള്ളടക്കം ഒഴിവാക്കുക, മാനസികാരോഗ്യ പ്രശ്നങ്ങൾ കുറയ്‌ക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ച് നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യം എന്ന പ്രത്യേകതയും ആസ്റ്റ്രേലിയയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer