കോഴിക്കോട് : കോഴിക്കോട് എടക്കാട് അയ്യപ്പ ഭക്തസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 13 ശനിയാഴ്ച്ച ആഘോഷിക്കാൻ തീരുമാനിച്ചു. എടക്കാട് അയ്യപ്പ ഭക്തസമിതിയുടെ മേൽനോട്ടത്തിൽ 19-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവമാണ് ഡിസംബർ 13 ശനിയാഴ്ച്ച നടക്കുക. എടക്കാട് നെല്ലിക്കാപ്പുളി പാലത്തിന് സമീപം വെച്ചാണ് അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തപ്പെടുന്നത്. പുലർച്ചെ തുടങ്ങുന്ന ചടങ്ങുകളിൽ ഗണപതി ഹോമത്തിന് ശേഷം പ്രത്യേക ചടങ്ങുകളും, പൂജകളും, അന്നദാനവും നടക്കും. വൈകീട്ട് ചെണ്ട വാദ്യ മേളങ്ങളോടെ താലപ്പൊലിയും, ഭജനയും, മറ്റ് ചടങ്ങുകളും ഉണ്ടാകും.




