മലപ്പുറം: നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ മു മ്മുള്ളി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാജഹാൻ പാത്തിപ്പാറക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളുടെ വോട്ടഭ്യർത്തിച്ച് കോട്ടയത്ത് നിന്നുള്ള കുടുംബം. കോട്ടയം സ്വദേശിയായ ആര്യയുടെ പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. 2018 പ്രളയ സമയത്ത് ആര്യയുടെ സഹോദരി ഐശ്വര്യ വൃക്കസംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയായിരുന്നു.
ഒരു വർഷത്തോളം ഡയാലിസുമായി മുന്നോട്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റി വെക്കാൻ ശസ്ത്രക്രിയ വിധേയമാകണം ഡോക്ടർമാർ നിർദ്ദേശിച്ചു.ആ ബന്ധത്തിലുള്ള ആരുടെയും രക്തവും ചേരാത്തതിനാൽ സാമൂഹ്യ മാധ്യമങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ഒരുപാട് ഫോണുകളിലും പലതും വന്നു. ഒന്നും സദുദ്ദേശമായിരുന്നില്ല. അങ്ങനെയായിരുന്നു നിലമ്പൂരിൽ നിന്ന് ഷാജഹാൻ പാത്തിപ്പാറ വിളിച്ചു ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു. 2020 ൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അഞ്ചുവർഷത്തിന് ഷാജഹാൻ പരുത്തിപ്പാറ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് ഐശ്വര്യ വോട്ട് അഭ്യർത്ഥിച്ചു വീഡിയോ പോസ്റ്റ് ചെയ്തത്.




