മലപ്പുറം: എടവണ്ണയിൽ മുസ്ലിംലീഗിൽ പൊട്ടിത്തെറി.
ലീഗ് നേതാവിനെ പുറത്താക്കി. എടവണ്ണ സ്ഥാനാർഥി നിർണയത്തെ ചൊല്ലി എടവണ്ണയിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. വാ ട്സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷമായി പ്രതികരിച്ച പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ലീഗിൽ തർക്കം തുടരുകയാണ്.
സ്ഥാനാർഥി നിർണയത്തിലെ അപാകങ്ങൾ ചൂ ണ്ടിക്കാട്ടി മുസ്ലിംലീഗ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പി എസ് സഹദ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് ചോർന്നതോടെ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. പാര്ട്ടി നടപടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തി.
ചർച്ച ചോർത്തിയവർക്കെതിരെ നടപടിയില്ലാത്തതാണ് സഹദിനെ പിന്തുണയ്ക്കുന്നവർ ഉയർത്തിക്കാട്ടുന്നത്.അഭി പ്രായ പ്രകടനത്തിന് പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് ഇവർ വാദിക്കുന്നു. എന്നാൽ നടപടി ഭയന്ന് പലരും പുറത്തുപറയുന്നില്ല. സാധാരണ പ്രവർത്തകരോട് അവ ജ്ഞയോടെയാണ് നേതൃത്വം പെരുമാറുന്നതെന്നും ഇവർക്ക് പരാതിയുണ്ട്.
പി കെ ബഷീർ എംഎൽഎയ്ക്കെതിരെയാണ് സഹദ് രൂക്ഷമായി പ്രതികരിച്ചത്. അർഹതയുള്ള പലർക്കും സ്ഥാനാർഥിത്വം നിഷേധിച്ചെന്ന് ശബ്ദ രേഖയിൽ പറയുന്നു. എല്ലാം എംഎൽഎയും പത്തപ്പിരിയം കോക്കസും തീരുമാനിക്കുമെന്ന ധിക്കാര നിലപാടാണ്. ഇത്തവണയും പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടാൽ എംഎൽഎയാണ് ഉത്തരവാദി. എം എൽ എയ്ക്ക് അനഭിമതരായവർ സ്ഥാനാർഥിത്വത്തിൽ നിന്ന് തഴയപ്പെട്ടു. എംഎൽഎയുടെ കുടുംബാംഗങ്ങളെ പരിഗണിച്ചില്ലെങ്കിൽ ഒന്നും നടക്കില്ലെന്നാണ് ശബ്ദ രേഖയിൽ പറയുന്നു. എടവണ്ണ പഞ്ചായത്തിൽ മുസ്ലിംലീഗ് തെരഞ്ഞെടുത്ത ഒമ്പതംഗ കമ്മിറ്റിയെ നോക്കുകുത്തിയാക്കി മാറ്റിയെന്നും വിമർശമുണ്ട്.
അതേസമയം നടപടിയിൽ മറുപടി നൽകാനാകാതെ കുഴ യുകയാണ് ലീഗ്.
അഭിപ്രായ പ്രകടനങ്ങൾക്ക് മറുപടി നൽകാതെ പ്രതികാര നടപടികളിലേക്ക് മുതിരുന്നത് കൂടുതൽ പ്രതിസന്ധിയാകുമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.




