Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: election 2025

കോട്ടയത്ത് അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി; 11,837 വസ്തുക്കൾ നീക്കം ചെയ്തതായി കണക്ക്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ഡിസംബർ അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം 11,837 അനധികൃത പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ നിയമപരമല്ലാതെയോ അനുമതിയില്ലാതെയോ സ്ഥാപിച്ച ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത വസ്തുക്കളുമാണ് പ്രധാനമായും നീക്കം ചെയ്തത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പ്രചാരണ പ്രവർത്തനങ്ങളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. ജില്ലാ, താലൂക്ക് തലങ്ങളിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ […]
Read more

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; പോളിംഗ് ഡിസംബർ 9-ന്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ 9-ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ജില്ലയിൽ പോളിംഗ് നടക്കുക. പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറ് മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന്, അതായത് ഞായറാഴ്ച […]
Read more

“വെള്ളരിക്കുണ്ടിന്റെ സമഗ്ര വികസനം “സ്ഥാനാർത്ഥികൾ വോട്ടർമാരുമായി സംവദിച്ചു

കാസർഗോഡ്: വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘വെള്ളരിക്കുണ്ടിന്റെ സമഗ്ര വികസനം’ എന്ന വിഷയത്തിൽ ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ നടത്തിയ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. മാലോം യൂണിറ്റ് പ്രസിഡണ്ട് ടോമിച്ചൻ കാഞ്ഞിരമറ്റം ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതവും യൂണിറ്റ് […]
Read more

എൻഡിഎ സ്ഥാനാർത്ഥികൾ വാർഡ് തല പര്യടനം നടത്തി

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥികളുടെ പനത്തടി പഞ്ചായത്തിലെ വാർഡ്‌തല പര്യടനം നടത്തി. പാണത്തൂരിൽ കർഷക മോർച്ച സംസ്ഥാന സെകട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആർ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടിക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു, തിരഞ്ഞെടുപ്പ് കോഡിനേറ്റർ എം.കെ സുരേഷ്, കൺവിനർ പി […]
Read more

കൊടുവള്ളിയിൽ പ്രചാരണച്ചൂട്; വോട്ടർപട്ടികയിലെ ക്രമക്കേടുകളും ‘ഗ്ലാസ്’ ചിഹ്നവും ചർച്ചവിഷയം

കോഴിക്കോട് : കൊടുവള്ളി നഗരസഭയിൽ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കുടുംബയോഗങ്ങൾ പ്രാധാന്യം നൽകിയുള്ള മൂന്നാംഘട്ട പ്രചാരണത്തിലേക്കാണ് സ്ഥാനാർഥികൾ. ഇന്ന് വൈകീട്ട് നാലിന് കൊടുവള്ളിയിൽ യു.ഡി.എഫ് റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സംബന്ധിക്കും. നഗരസഭയിൽ ഈ തെരഞ്ഞെടുപ്പിനെ വേറിട്ടുനിർത്തുന്നത്, വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും എൽ.ഡി.എഫ് സ്ഥാനാർഥികൾക്കിടയിലെ ചിഹ്നമാറ്റവുമാണ്. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് നഗരസഭ കടുത്തവിവാദത്തിലേക്ക് നീങ്ങിയത്. യു.ഡി.എഫ് ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾ, നൂറുകണക്കിന് വോട്ടർമാരെ രാഷ്ട്രീയ പ്രേരിതമായി വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുകയോ ഡിവിഷനുകൾ മാറ്റി ഉൾപ്പെടുത്തുകയോ ചെയ്തുവെന്നായിരുന്നു […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; നരിക്കുനിയിൽ പ്രചരണം കൊഴുപ്പിച്ച് ഇരു മുന്നണികളും

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നരിക്കുനിയിൽ വമ്പൻ റാലികൾ നടത്തി ഇരു മുന്നണികളും പ്രചരണം സജീവമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നരിക്കുനിയിൽ ഇരു മുന്നണികളും നടത്തിയ റാലികളിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഡിസംബർ മൂന്നാം തിയ്യതി നരിക്കുനി ഇ. എം.എസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ഓപ്പൺ സ്റ്റെജിൽ സമാപിച്ച എൽഡിഎഫ് റാലി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇന്നലെ നടന്ന യുഡിഎഫ് റാലി നരിക്കുനി പാറന്നൂരിൽ നിന്നും ആരംഭിച്ചു ഓപ്പൺ സ്റ്റെജിൽ […]
Read more

കൊടുവള്ളി ബ്ലോക്ക്‌ കിഴക്കോത്ത് ഡിവിഷനില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തളക്കാൻ കന്നിയങ്കക്കാരൻ

കോഴിക്കോട് : ബ്ലോക്ക് പഞ്ചായത്ത് കിഴക്കോത്ത് ഡിവിഷനിൽ ഇത്തവണ മത്സരം ശ്രദ്ധേയമാവുകയാണ്. നാലാം അങ്കത്തിനിറങ്ങിയ കിഴക്കോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എൻ സി ഹുസൈൻ മാസ്റ്ററും കന്നിയങ്കത്തിനിറങ്ങിയ നാഷനൽ ലീഗിലെ വഹാബ് മണ്ണിൽകടവുമാണ് മാറ്റുരക്കുന്നത്. വഹാബ്‌ കൊടുവള്ളി നിയോജകമണ്ഡലം നാഷനൽ ലീഗ് ജനറൽ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് ജന. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ നാഷനൽ ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഹുസൈൻ […]
Read more

രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ വസ്തുക്കൾ വ്യാപകമായി നീക്കം ചെയ്തു

കാസർഗോഡ് : ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 88 തിരഞ്ഞെടുപ്പ് പ്രചരണവസ്തുക്കൾ നീക്കം ചെയ്തു. ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മൂന്ന് താലുക്കുകളിലായി നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധ പ്രചരണസാമഗ്രികൾ നീക്കം ചെയ്തത്. കാസർകോട് താലൂക്കിൽ നിന്ന് 34 പ്രചരണപോസ്റ്ററുകളും 11 പ്രചരണബോർഡുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഏഴു കൊടികളും രണ്ട് ഫ്ലെക്സുകളും നീക്കം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്കിൽ നാലു കൊടികളും ഒരു ഫ്ലെക്സും നീക്കം ചെയ്‌തു. ഹോസ്‌ദുർഗ് താലൂക്കിൽ 21 കൊടികളും എട്ട് പ്രചരണപോസ്റ്ററുകളും നീക്കി. […]
Read more

കിനാനൂർ- കരിന്തളം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി നടത്തി

കാസർഗോഡ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കിനാനൂർ – കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു. റാലിയുടെ ഉദ്ഘാടനം സി പി എം കേന്ദ്രക്കമ്മറ്റിയംഗം പി.കെ. ശ്രീമതി നിർവഹിച്ചു. എൻ. പുഷ്പ്പ രാജൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ. ലക്ഷ്‌മണൻ സ്വാഗതം പറഞ്ഞു. ഇ ചന്ദ്രശേഖരൻ എം എൽ എ, എ സ് എഫ് ഐ സംസ്ഥാന പ്ര സിഡണ്ട് എം ശിവപ്രസാദ്, കേരളാ കോൺഗ്രസ് […]
Read more

പാലാ നഗരസഭയിൽ വോട്ടിംഗ് യന്ത്രങ്ങൾ കമ്മീഷനിംഗ് പൂർത്തിയാക്കി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിംഗ് നടപടികൾ പൂർത്തിയാക്കി. നഗരസഭയിലെ 26 വാർഡുകളിലേക്കുമുള്ള വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ രാവിലെ 10 മണിയോടെയാണ് ഇ.വി.എം. സെറ്റിംഗ് ആരംഭിച്ചത്. ഓരോ വാർഡുകളിലെയും മെഷീനുകൾ ക്രമീകരിക്കുമ്പോൾ അതത് വാർഡുകളിലെ സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. റിട്ടേണിംഗ് ഓഫീസർ സത്യപാലൻ സി., അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാ ദേ, രേഖ എസ്, നഗരസഭാ സെക്രട്ടറി […]
Read more
Advertisement
WhiteswanTV Footer