Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Empuran leaked

എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

കൊച്ചി: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സിനിമയുടെ ഹിന്ദി പതിപ്പാണ് പ്രചരിക്കുന്നത്. തിയറ്ററിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്കിൽ പല പേജുകളിലായാണ് സിനിമയിലെ ഭാഗങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. നിരവധി ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. ആദ്യ ഷോ കഴിഞ്ഞ് മണിക്കൂറുകൾ പൂർത്തിയാകും മുമ്പേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇന്നലെയാണ് Kizito.peters എന്ന ഫേസ്ബുക്ക് പേജിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പുകൾ ലഭിക്കാൻ […]
Read more

എമ്പുരാൻ ചോ‍ർന്നു…?; ടെല​ഗ്രാമിലും പൈറസി സൈറ്റുകളിലും HD പതിപ്പ്

കൊച്ചി: നടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ ടെല​ഗ്രാമിലും ഓൺലൈനിലും ചോർന്നതായാണ് റിപ്പോർട്ടുകൾ. ഫിൽമിസില്ല, ടെല​ഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ചിത്രം ലീക്കായെന്നും ചിത്രത്തിന്റെ എച്ച്ഡി പതിപ്പുകൾ വരെ ലീക്കായെന്നുമാണ് വിവരം. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ വലിയ ആവേശം തീർത്തിരിക്കുകയാണ്. ചിത്രം ആദ്യ ഷോ പൂർത്തിയാക്കിയപ്പോൾ തന്നെ ലീക്കായത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix