Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment news

ആരാധകര്‍ നല്‍കുന്ന സ്നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യം: യാഷ്

കെജിഎഫ് നായകന്‍ യാഷിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ആരാധകര്‍ നടത്തുന്ന പരിപാടികളില്‍ കരുതല്‍ വേണമെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചാണ് യാഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദിയുണെന്നും എന്നാല്‍ സ്‌നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യമാണെന്നും നടന്‍ പറഞ്ഞു. നിങ്ങള്‍ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനമെന്നാണ് താരം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകര്‍ മരിച്ച സംഭവം കണക്കിലെടുത്താണ് നടന്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ജനുവരി […]
Read more

മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല: ഉണ്ണി മുകുന്ദന്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. സൂം എന്ന ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇരുവര്‍ക്കും ഇപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. ‘മലയാള സിനിമ എന്നും ‘ക്ലാസിലെ നല്ല കുട്ടിയായി’ മാത്രം ഇരുന്നാല്‍ പോര. ഇവിടുത്തെ അഭിനേതാക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെല്ലാം അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണം. ഞങ്ങള്‍ നല്ല സിനിമകളാണ് ചെയ്യുന്നതെന്ന് എല്ലാവരും […]
Read more

അമിതാഭ് ബച്ചന് വേണ്ടി അഞ്ച് ലക്ഷത്തിൻ്റെ കാരവാൻ സെറ്റിൽ ഒരുക്കുമായിരുന്നു: ശോഭന

പ്രഭാസ് നായകനായി എത്തിയ കൽക്കി സിനിമയിൽ അമിതാഭ് ബച്ചന് വേണ്ടി ദിവസം അഞ്ച് ലക്ഷം രൂപ വാടകയ്ക്ക് കാരവാൻ സെറ്റിൽ ഒരുക്കുമായിരുന്നു എന്ന് നടി ശോഭന. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്നു പറഞ്ഞത്. കാരവാൻ വച്ചാണ് ഇന്ന് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്. കൽക്കി സിനിമയിൽ ബച്ചൻ സാർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നതു കാണാം. ഞാനിപ്പോൾ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു […]
Read more

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യപേക്ഷയുമായി അല്ലു അര്‍ജുന്‍ കോടതിയില്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജാമ്യ അപേക്ഷയുമായി അല്ലു അര്‍ജുന്‍ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ 13 ന് നടനെ വസതിയില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിച്ചു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോ കാണാന്‍ ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതിയും മകനുമാണ് തിക്കിലും തിരക്കിലും മരിച്ചത്. തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും […]
Read more

മാതാപിതാക്കളുടെ വിവാഹമോചനം ജീവിതം മാറ്റി മറിച്ചു: ശ്രുതി ഹാസന്‍

മാതാപിതാക്കളായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനം ജീവിതം മാറ്റി മറിച്ചതായി വെളിപ്പെടുത്തി ശ്രുതി ഹാസന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയതെന്നും ശ്രുതി പറഞ്ഞു. തങ്ങളുടെ തീരുമാനത്തെ കുറിച്ച് അഭിമാനത്തോടെ തുറന്നു സംസാരിക്കാനുള്ള പക്വത മാതാപിതാക്കള്‍ക്കുണ്ടായിരുന്നതായും മക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കിയതായും ശ്രുതി പറഞ്ഞു. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നു. പല തരത്തിലും തങ്ങളുടേത് ഒരു […]
Read more

പ്രീമിയര്‍ ഷോ നിരോധിച്ച നടപടി പിന്‍വലിക്കില്ല: രേവന്ത് റെഡ്ഡി

സിനിമയുടെ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രീമിയര്‍ ഷോ നിരോധിച്ചത്. ചിരഞ്ജീവി, അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിര്‍മാതാക്കളും മറ്റ് തെലുഗു ഫിലിംചേംബര്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. രാംചരണിന്റെയും ബാലകൃഷ്ണയുടെയും […]
Read more

” പ്രേമപ്രാന്ത് ” ടൈറ്റിൽ പോസ്റ്റർ റിലീസായി

നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം” പ്രേമപ്രാന്ത് ” എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഎബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു. എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു. 2014-ൽ റിലീസായ “1983” എന്ന നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2021-ൽ റിലീസായ “മ്യാവൂ “സൗബിൻ-ലാൽ […]
Read more

നടി മീന ഗണേഷ് അന്തരിച്ചു

ഷൊര്‍ണൂര്‍: പ്രശസ്ത സിനിമ,സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. മീന ഗണേഷിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും. ഇതിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. കാലിന് വയ്യാതെ വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് […]
Read more

കൈകള്‍ കോര്‍ത്ത് അജിത്തും തൃഷയും; ‘വിടാമുയര്‍ച്ചി’ ജനുവരിയില്‍ തിയേറ്ററുകളില്‍

തമിഴകത്തിന്റെ തലയായ നടന്‍ അജിത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സ്‌റ്റൈലിഷ് കോസ്റ്റ്യൂമില്‍ രണ്ടുപേരും കൈകള്‍ കോര്‍ത്ത് നടക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അജിതിന്റെയും തൃഷയുടെയും കോമ്പിനേഷന്‍ സീനുകളുടെ ചിത്രീകരണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇഷ്ട താരങ്ങളെ വീണ്ടും ഒന്നിച്ച് […]
Read more

‘ലാപതാ ലേഡീസ്’ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് പുറത്തായി. ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി ‘സന്തോഷ്’ എന്ന ചിത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാര്‍ഡിനുള്ള ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ് ഇടംപിടിച്ചത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേഴ്‌സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച […]
Read more
Advertisement
WhiteswanTV Footer