Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment news

പുകവലി ഉപേക്ഷിക്കുന്നു, ഉപേക്ഷിക്കാന്‍ എല്ലാ ആള്‍ക്കാരോടും അഭ്യര്‍ഥിക്കുന്നു: ആമിര്‍ ഖാന്‍

ബോളിവുഡിന്റെ പ്രിയതാരമാണ് നടന്‍ ആമിര്‍ ഖാന്‍. താരത്തിന്റെ സിനിമ ജീവിതത്തിനും വ്യക്തി ജീവിത്തിവും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ നടന്‍ പുകവലി നിര്‍ത്തിയെന്ന വെളിപ്പെടുത്തലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷങ്ങളായി ഞാന്‍ സിഗരറ്റ് വലിക്കാറില്ല, മോശം ശീലമായിരുന്നു അത് എന്നും പറയുന്നു ആമിര്‍. മുമ്പ് പുകയില എന്‍ജോയ് ചെയ്തിരുന്നു. എന്നാല്‍ അത് വര്‍ഷങ്ങളായി ഉപേക്ഷിച്ചിച്ചിട്ട്. മോശം ആ ശീലം ഉപേക്ഷിച്ചതില്‍ താന്‍ വലിയ സന്തോഷവാനാണ്. പുകവലി ഒട്ടും നല്ല ശീലമല്ല. ആരും അത് ഒരിക്കലും ചെയ്യരുത്. ഞാനത് ഉപേക്ഷിക്കുമെന്ന് സ്വയം […]
Read more

‘മമ്മൂക്കയുടെ ഫോണ്‍ മുഴുവന്‍ സുല്‍ഫത്തായുടെ ഒപ്പമുളള ചിത്രങ്ങള്‍’: ആസിഫ് അലി

മമ്മൂട്ടി കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന നടനാണെന്നും ഭാര്യയുടെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫോണില്‍ കൂടുതലായും ഉള്ളതെന്നും നടന്‍ ആസിഫ് അലി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു. അതില്‍ കൂടുതലും ഫാമിലിയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍. എന്റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി […]
Read more

അഭിനയം ഒട്ടും ഇഷ്ടമില്ലാത്ത പ്രൊഫെഷൻ; നിത്യ മേനോൻ

അഭിനയം തനിക്ക് ഒട്ടും ഇഷ്ടമില്ലാ പ്രൊഫെഷൻ ആണെന്ന് നടി നിത്യ മേനോൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നിത്യയുടെ തുറന്നു പറച്ചിൽ. തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രൊഫെഷൻ ആണ് അഭിനയമെന്നും ഒരു ഓപ്ഷൻ ലഭിച്ചാൽ അഭിനയം നിർത്തുമെന്നും നിത്യ പറഞ്ഞു. ഒരു നോർമൽ ലൈഫ് ആണ് ആഗ്രഹം. ഒരു അഭിനേതാവ് ആയിരിക്കുമ്പോൾ നമുക്കൊരിക്കലും ഫ്രീയായി ഇരിക്കാൻ കഴിയില്ലെന്നും നിത്യ മേനോൻ പറഞ്ഞു. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് […]
Read more

അനിരൂദ്ധ് ക്ലാസിക്കള്‍ സംഗീതം പഠിക്കണമെന്ന് എ ആര്‍ റഹ്‌മാന്‍

യുവ സംഗീത സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അനിരുദ്ധ് രവിചന്ദര്‍. ചുരുങ്ങിയ കാലം കൊണ്ട് സംഗീതപ്രേമികളുടെ പ്രിയങ്കരനായ അനിരൂദ്ധിനോട് ക്ലാസിക്കള്‍ സംഗീതം പഠിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് എ ആര്‍ റഹ്‌മാന്‍. ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു എ ആര്‍ റഹ്‌മാന്‍. അനി മികച്ച സംഗീതമാണ് ഒരുക്കുന്നതെന്നും അദ്ദേഹം വലിയ സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ഹിറ്റുകള്‍ നല്‍കുകയും ചെയ്യുന്നുവെന്നും റഹ്മാൻ പറഞ്ഞു. 10 അല്ല 10,000 സംഗീത സംവിധായകരുണ്ട് ഇവിടെ. എന്നാല്‍ അനി വേറിട്ട് നില്‍ക്കുന്നു. അത് […]
Read more

മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന്‍ എപ്പോഴും സൂക്ഷിക്കുന്നവരാണ്: തൃഷ

മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന്‍ എപ്പോഴും സൂക്ഷിക്കുന്നവരാണെന്ന് നടി തൃഷ. ഐഡന്റിറ്റി സിനിമയുടെ ഭാഗമായി തമിഴില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയിലാണ് നടിയുടെ പ്രതികരണം. തമിഴും മലയാളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളാണ്.വര്‍ഷത്തില്‍ ഒരു മലയാള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു. ടൊവിനോ തിരഞ്ഞടുക്കുന്ന സിനിമകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കേരളത്തിലെ ലക്കി സ്റ്റാര്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് മലയാളം സിനിമയോട് ബഹുമാനം ഉണ്ട്. ഏത് മലയാള സിനിമയായാലും അതില്‍ എന്തെങ്കിലുമൊരു വ്യത്യസ്തത ഉണ്ടാകും. മാത്രമല്ല മലയാള സിനിമയില്‍ […]
Read more

അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചു: വിൻസി അലോഷ്യസ്

പുതുമുഖ നടിമാരിൽ ചെറിയ കാലഘട്ടം കൊണ്ട് ശ്രദ്ധ പിടിച്ച്പറ്റിയ താരമാണ് വിൻസി അലോഷ്യസ്. മികച്ച കഥാപാത്രങ്ങൾ കൊണ്ട് സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയ താരം നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. കാനില്‍ പുരസ്ക്കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നുമായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തൽ. ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിന്‍സിയുടെ പ്രതികരണം. പ്രാർത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് […]
Read more

സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ​ഗോവിന്ദ്! ‘1098’ ജനുവരി 17ന് തിയറ്ററുകളിൽ…

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ​ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (ടെൻ നയിൻ എയിട്ട്) ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്. ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. […]
Read more

എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്

കൊച്ചി: താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം. പരിപാടികളുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന് തിരി തെളിയിക്കും. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവന്‍ ഭാരവാഹികളും രാജി […]
Read more

പത്തു വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു; അർച്ചന കവി

പത്തു വർഷം സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ല തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നതാണെന്ന് തുറന്നു പറഞ്ഞ് നടി അർച്ചന കവി. ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന പ്രസ് മീറ്റിലാണ് നടിയുടെ പ്രതികരണം. 2013നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ,’ എന്നായിരുന്നു നടിയുടെ പ്രതികരണം. […]
Read more

ബേസിലിന്റെ അഭിനയം ഗംഭീരം, പക്ഷെ സംവിധാനം മിസ് ചെയ്യുന്നുണ്ട്; ടൊവിനോ തോമസ്

മലയാള സിനിമയിലെ ഒരു തകര്‍പ്പന്‍ കൂട്ടുക്കെട്ടാണ് നടന്‍ ടൊവിനോ തോമസ് ബേസില്‍ ജോസഫ് . ഇരുവരും ഒന്നിച്ച ഗോദ, മിന്നല്‍ മുരളി എന്ന ചിത്രങ്ങളും വലിയ പ്രതികരണങ്ങള്‍ നേടിയിരുന്നു. 2024-ല്‍ ബേസില്‍ എന്ന നടനെയാണ് സിനിമ പ്രേമികള്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ ഹിറ്റുകള്‍ വാരിക്കൂട്ടിയ നടനും ബേസിലായിരുന്നു. ഇപ്പോഴിതാ ബേസില്‍ ജോസഫിനോട് സംവിധാനം നിര്‍ത്തരുതെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി’യുടെ പ്രമോഷന്‍ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം. […]
Read more

Recent News

Advertisement
WhiteswanTV Footer