Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment news

പുഷ്പ 2-വില്‍ അല്ലു അര്‍ജുന്‍ വാങ്ങിയ റെക്കോര്‍ഡ് പ്രതിഫലം

അനീഷ എം എ: സബ് എഡിറ്റർ ആരാധകര്‍ക്ക് ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷംതാരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്റെ പ്രതിഫലം 300 കോടിയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാവെന്ന പട്ടം അല്ലു അര്‍ജുന് […]
Read more

”ഓഫ് റോഡ് ” വീഡിയോ ഗാനം പുറത്ത്

അനീഷ എം എ: സബ് എഡിറ്റർ അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച “ഇടയൻ വരും….” എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. ഹരികൃഷ്ണൻ, സഞ്ജു […]
Read more

നാഗ ചൈതന്യ- ശോഭിതാ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹൈദരാബാദ്: ആരാധകര്‍ കാത്തിരുന്ന നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹത്തിനുളള ഒരുങ്ങള്‍ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായുളള ദമ്പതികളുടെ മംഗള സ്‌നാനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. താരങ്ങളുടെ വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക […]
Read more

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ”പടക്കളം”- പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. വിനയ് ബാബുവാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. എൺപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നിരുന്നത്. പൂർണ്ണമായും കാംബസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കാബസ്ഭാഗങ്ങൾ ചിത്രീകരിച്ചത് കേരളത്തിലെ പ്രശസ്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ്. അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രംപൂർണ്ണമായും ഫൺ […]
Read more

ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു

പ്രശസ്ത ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു. പ്രിയ ഗായകന്റെ മകന്‍ ഷാഹിദ് റാഫിയാണ് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചര്‍ച്ചയിലാണെന്നും ഷാഹിദ് പറഞ്ഞു. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന 2024 ഡിസംബര്‍ 24 ന് ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കും. മകന്‍ റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ് പരിപാടിയില്‍ അറിയിച്ചു. ഹിന്ദി സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് മുഹമ്മദ് റാഫിയ്ക്ക് […]
Read more

നയൻതാരയ്ക്ക് പിന്നാലെ ശോഭിത- നാഗചെെതന്യ വിവാഹ ഡോക്യുമെൻ്ററി?

തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം ഡോക്യുമെന്ററിയാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നയന്‍താരയുടെ ഡോക്യുമെൻ്റിക്ക് പിന്നാലെയാണ് ശോഭിത-നാഗചെെതന്യ വിവാഹ ഡോക്യുമെൻ്റിയെക്കുറിച്ചുളള വാർത്തകൾ വരുന്നത്. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഒരു ഒടിടി പ്ലാറ്റ്‌ഫോമിന് വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം […]
Read more

‘അമരന്‍’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാര്‍ത്ഥി

മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥ പറയുന്ന ‘അമരന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കൾക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി വി വി വാഗീശന്‍ നോട്ടീസ് അയച്ചത്. തന്റെ നമ്പര്‍ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ വന്‍വിജയമായതോടെ തന്റെ നമ്പറിലേക്ക് […]
Read more

“വ്യസനസമേതം ബന്ധുമിത്രാദികൾ” തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു. വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ […]
Read more

ആണധികാരത്തോട് പൊരുതുന്ന പെണ്‍കരുത്തിന്റെ കഥയുമായി രാമുവിന്റെ മനൈവികൾ”: നവംബർ 22 ന് തിയറ്ററുകളിൽ

ആണധികാരത്തോട് പൊരുതുന്ന പെണ്‍കരുത്തിന്റെ കഥയുമായി,സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത “രാമുവിൻ്റെ മനൈവികൾ” എന്ന ചിത്രം നവംബർ 22 ന്‌ തീയേറ്ററിലെത്തും. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് ,തുടങ്ങിയ മികച്ച സാങ്കേതിക പ്രവർത്തകരുടെ മികച്ച പ്രകടനം എന്നീ മേന്മകൾ കൊണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer