കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. പാർട്ടി യോഗത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു പാർലമെന്ററി പാർട്ടി നേതാവായി സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടം അമിത് ഷായ്ക്ക് ആയിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും സുവേന്ദു അധികാരിയെയും അമിത് ഷാ അഭിനന്ദിച്ചു. അക്രമങ്ങളും ഭീഷണികളും നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബംഗാൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


