മുൻഗണന റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും തുടക്കം: ചെയർമാൻ ടോമി കുരുവിള
കോട്ടയം: നഗരസഭയുടെ സമഗ്ര വികസനത്തിനായി പുതിയ കർമ്മപദ്ധതികളുമായി ചെയർമാൻ ടോമി കുരുവിള. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനകീയ വികസന സമിതിക്ക് അനുവദിച്ച ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം നഗരസഭയുടെ വരാനിരിക്കുന്ന വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. കൗൺസിലുമായി ആലോചിച്ച് അടിയന്തരമായി നടപ്പിലാക്കേണ്ട നാല് പ്രധാന കാര്യങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തി. നഗരസഭയിലെ 36 വാർഡുകളിലുമുള്ള തകർന്ന റോഡുകൾ നന്നാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം തന്നെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും സമയബന്ധിതമായ നടപടികൾ […]
Read more

