നെൽ കർഷകർക്ക് പ്രതീക്ഷ; സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന ഉറപ്പുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ നെൽ കർഷകർക്ക് പ്രതീക്ഷ നൽകി സർക്കാർ. സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരിക്കുകയാണ്. കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കർഷകർ കൂടിക്കാഴ്ച നടത്തിയത്. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. കാനറ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു ഉറപ്പ് നൽകി. രണ്ടാം […]
Read more

