ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബി. ഉണ്ണികൃഷ്ണൻ
കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രാജിവെച്ചു. ദീർഘകാലമായി സംഘടനയുടെ ജനറൽ സെക്രട്ടറിയായി തുടരുകയായിരുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വ്യക്തമാക്കിയത്. രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം കൊച്ചിയിൽ ചേർന്നു. യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും പങ്കെടുത്തു. എന്നാൽ രാജി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.സംഘടനയ്ക്ക് പുതിയ നേതൃത്വം വരണമെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ. ഫെഫ്ക രൂപീകരണകാലം മുതൽ തന്നെ അദ്ദേഹം നേതൃത്വത്തിൽ സജീവമായിരുന്നു.
Read more

