Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: financial year

ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയത്‌.
Read more

കെപിഐടി ടെക്നോളജീസിന്‍റെ അറ്റാദായം 203.7 കോടി രൂപ

കൊച്ചി: സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത സോഫ്റ്റ് വെയര്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 203.7 കോടി രൂപയുടെ അറ്റാദായം നേടി. അറ്റാദായത്തില്‍ 44.7 ശതമാനമാണ് വര്‍ധന. വരുമാനം 20.1 ശതമാനം ഉയര്‍ന്ന് 17.3 കോടി രൂപയിലെത്തി. തുടര്‍ച്ചയായി 17-ാം പാദത്തിലും കമ്പനി വളര്‍ച്ച കൈവരിച്ചു. സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് തുടരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വര്‍ഷവും തങ്ങളുടെ വരുമാന വളര്‍ച്ചയും […]
Read more

സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറാമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്ന രീതിയില്‍ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix