Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fire

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണു ഭാഗികമായി കത്തി നശിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണു തീപിടിച്ചത്. പുക വരുന്നതു കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആറ്റിങ്ങലില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ അരമണിക്കൂറോളം നീണ്ട് പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്്. ആളപായമില്ല.
Read more

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപ്പിടിത്തം. ക്യൂട്ടണ്‍ ബെര്‍ത്തിലെ സള്‍ഫര്‍ കൂമ്പാരത്തിനാണ് തീപ്പിടിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് ഫയര്‍ യൂണിറ്റെത്തി തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. എഫ്.എ.സി.ടിയിലേക്ക് വേണ്ട വസ്തുക്കള്‍ സാധാരണയായി കപ്പലുകളിലെത്തുന്ന ബെര്‍ത്താണ് ക്യൂട്ടണ്‍ ബെര്‍ത്ത്. കപ്പലുകളിലെത്തുന്ന സള്‍ഫര്‍ ബെര്‍ത്തിലിറക്കി അവിടെനിന്ന് കണ്‍വേയറുകളിലാണ് കൊണ്ടുപോകുന്നത്. തീപ്പിടിത്തം ഉണ്ടായത് കണ്‍വേയറുകളില്‍ ചൂടുകൂടിയതിനാലാണെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രവിധേയമാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
Read more

പാലാരിവട്ടത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു; നിരവധി സാമഗ്രികള്‍ കത്തിനശിച്ചു

കൊച്ചി: പാലാരിവട്ടത്ത് ബൈപ്പാസ് റോഡിന് സമീപത്തെ വാഹന ഗ്യാരേജിന് തീപിടിച്ചു. ഗ്യാരേജിലെ പെയിന്റ് ഗോഡൗണിനും സമീപത്ത് ഉണ്ടായിരുന്ന മറ്റ് സാധന സാമഗ്രികള്‍ക്കുമാണ് തീപിടിച്ചത്. ശക്തമായി തീ പടര്‍ന്നതോടെ ഗ്യാരേജില്‍ ഉണ്ടായിരുന്ന ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. പാലാരിവട്ടം പോലീസും തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തി. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Read more

എടയാര്‍ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വ്യാപക നാശനഷ്ടം

കൊച്ചി: എടയാറില്‍ വ്യവസായ സ്ഥാപനത്തില്‍ തീപ്പിടിത്തം. എടയാര്‍ വ്യവസായ മേഖലയിലെ ജ്യോതിസ് കെമിക്കല്‍സ് എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിനകത്തുനിന്ന്‌ തീ ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഏലൂരില്‍നിന്നും ആലുവയില്‍നിന്നുമായി ആറ് ഫയര്‍ യൂണിറ്റുകളെത്തി രണ്ടുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ലക്ഷങ്ങളുടെ ഉത്പന്നങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നി​ഗമനം. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചുപോയി. ആളപായമില്ല. വാഹനങ്ങളുടെ ഉള്‍പ്പടെ ക്ലീനിങ്ങ് ഉത്പന്നങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. അവയിലെല്ലാം പെട്ടെന്നുതന്നെ തീപടര്‍ന്നുപിടിക്കുകയായിരുന്നു.
Read more

റിസോർട്ടിന് തീയിട്ട് ജീവനൊടുക്കിയ സംഭവം; ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ടതിനു ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം. പാലക്കാട് സ്വദേശി പ്രേമൻ ആണ് ഉടമയുമായി പ്രശ്നമുണ്ടായതിനെ തുടർന്ന് റിസോർട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാല് വർഷമായി പാലക്കാട് സ്വദേശി പ്രേമൻ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഉടമ പ്രേമനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ പ്രേമൻ പ്രകോപിതനായ പ്രേമൻ ഉച്ചയ്ക്ക് രണ്ട് മണിയോടെ […]
Read more

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം

തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് വിവരം. […]
Read more

Recent News

Advertisement
WhiteswanTV Footer