Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fire

അരീക്കോട് തൊഴുത്തിന് തീപിടിച്ചു; കാളപൂട്ട് മത്സരങ്ങൾക്കായി വളർത്തിയ മൂന്ന് കാളകൾ വെന്തുമരിച്ചു

​അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് കാളകൾ ദാരുണമായി വെന്തുമരിച്ചു. പൂവത്തിക്കണ്ടി ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് തീപിടിച്ചത്. കാളപൂട്ട് മത്സരങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് പ്രത്യേകമായി വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപ്പെട്ടത്. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ തൊഴുത്ത് പൂർണ്ണമായും അഗ്നിക്കിരയാകുകയും തീ അതിവേഗം പടർന്നതിനാൽ കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയുമായിരുന്നു. ​തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മാവൂരിൽ നിന്ന് […]
Read more

ഇടപ്പള്ളി ക്ലബ് ജംഗ്ഷനിൽ വൻ തീപിടുത്തം; വർക്ക് ഷോപ്പും ഷോറൂമും കത്തിനശിച്ചു

കൊച്ചി: ഇടപ്പള്ളി ക്ലബ് ജംഗ്ഷന് സമീപം വർക്ക് ഷോപ്പിനും ഷോറൂമിനും തീ പിടിച്ചു. ഇന്ന് വൈകുന്നേരം ഏകദേശം 3 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. വർക്ഷോപ്പിനു മുകളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനന്തത്തിലും തീ പടർന്നു. 5 ഫയർ യൂണിറ്റ് അഗ്നിശമന സേന എത്തിയായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ല.
Read more

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനായി തിരച്ചിൽ

തിരുവനന്തപുരം: കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നവായിക്കുളം വെള്ളൂർക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസിൽ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വഴക്കുണ്ടാവുകയും തുടർന്ന് ഭർത്താവ് […]
Read more

പതങ്കയിൽ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം

കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി കോൺവെന്റ്, കുഴിമറ്റത്തിൽ ജോൺ എന്നിവരുടെ കൃഷി ഭൂമിയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമായി. മിനാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പുറകുവശത്തെ മതിൽക്കെട്ടിലാണ് കൂടുതലായി തീ പടർന്നത്. ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, കോടഞ്ചേരി എസ് ഐ ബെന്നി സി.ജെ,മുക്കം ഫയർഫോഴ്സ്,നാട്ടുകാർ എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.
Read more

മുക്കം കെഎംസിടി ഹോസ്പിറ്റലിൽ കാറിന് തീപിടിച്ചു

കോഴിക്കോട്: മുക്കം കെഎംസിടി ഹോസ്പിറ്റൽകാർ പാർക്കിങ്ങിൽ തീപിടിത്തം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന നാനോ കാർ പൂർണമായി കത്തി നശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കാറിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്സിന്റെ പെട്ടന്നുള്ള ഇടപെടലിൽ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നതുംവലിയ അപകടങ്ങൾ ഉണ്ടാവുന്നതും ഒഴിവായി.
Read more

മലപ്പുറം നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറത്തിയാർ പൊയിൽ സ്വദേശി താവളത്തിൽ മുഹമ്മദ് ഷാഹുൽ, വ. 28, പുളിക്കലോടി സ്വദേശികളായ വാഴക്കുണ്ടൻ സുബൈർ ബാബു, വ.37, കരിമ്പിൽ മുഹമ്മദ് നിയാസ്, വ.23 എന്നിവരെയാണ് നിലമ്പൂർ Cl ബിനു. ബി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഡിസംബർ 1 ന് കോടതി പടിയിൽ വെച്ചാണ്  കേസ്സിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന പ്രതികൾ […]
Read more

മലപ്പുറത്ത്‌ കാർ ബോഡി പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം

മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽ ചെന്നത്ത് റോഡിൽ പ്രവർത്തിക്കുന്ന കാർ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം. വ്യാഴം ഉച്ചക്ക് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. കോഡൂർ സ്വദേശി വലിയാട് പിലാത്തോട്ടത്തിൽ സാലിഹിന്റെ ഉടമസ്ഥതയിലുള്ള ബഡ്ജറ്റ് ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ ആണ് തീപ്പിടുത്തം. ഗോഡൗണിലെ തൊഴിലാളികൾ സമീപത്തു വാഹന പൊളിച്ചു കൊണ്ടിരിക്കെയാണ് തീ പിടുത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഗോഡൗണിനെ തീ വിഴുങ്ങി. ഉടനെ സ്ഥലത്തെത്തിയ മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ […]
Read more

ബേബി മെമ്മോറിയൽ ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒമ്പതാം നിലയക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലർ ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെയാണ് തീപടർന്നതെന്നും ഉടൻ തന്നെ ജീവനക്കാർ തീയണച്ചെന്നും ആശുപത്രി എജിഎംപിആർ സലിൽ ശങ്കർ അറിയിച്ചു. ടെറസിന്റെ ഭാഗത്ത് എസിയുടെ ഭാഗങ്ങൾ വെച്ച സ്ഥലത്ത് നിന്നാണ് തീപടർന്നത്. ഫയർ ഫോഴ്സ് എത്തും മുമ്പേ തീ അണച്ചിരുന്നുവെന്നും രോഗികൾക്ക് ഒന്നും പ്രശ്നം ഉണ്ടായിട്ടില്ലെന്നും സലിൽ […]
Read more

പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം കപില വസ്തു ഹോട്ടലിൽ തീപിടുത്തം

പാലക്കാട്: നഗരത്തിലെ കെ എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കപില വസ്തു ഹോട്ടലിൽ ഇന്ന് ഉച്ചതിരിഞ്ഞ് തീപിടിത്തം ഉണ്ടായി. ഹോട്ടലിലെ അടുക്കള ഭാഗത്താണ് ആദ്യം തീ പടർന്നത്. പാചകത്തിനായി ഉപയോഗിച്ച എണ്ണയിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടത് എന്ന് പ്രാഥമിക നിഗമനം. തീ പെട്ടെന്നു ചിമ്മിനിയിലേക്കും മുകളിലത്തെ നിലയിലേക്കും പടരുകയായിരുന്നു. സംഭവ സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പെട്ടെന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. പുക കെട്ടിനിന്നതോടെ സമീപ കെട്ടിടങ്ങളിലെ താമസക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. […]
Read more

ആശാവർക്കർക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലെ ആശാവർക്കറായ ലതാകുമാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ അയൽവാസിയായ പൊലീസുകാരന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെയാണ് ലതാകുമാരിയുടെ വീട്ടിൽ തീപിടിച്ച് പൊള്ളലേറ്റത്. മോഷണശ്രമം തടയുന്നതിനിടെ തന്നെ കെട്ടിയിട്ട് അടുപ്പിൽ തീകൊളുത്തുകയായിരുന്നുവെന്ന് ലതാകുമാരി പൊലീസിനോട് മൊഴി നൽകി. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയെയാണ് പ്രതിയായി ലതാകുമാരി സംശയിക്കുന്നത്. സുമയ്യ തനോടു പലതവണ സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും അതിന് പ്രതികരിക്കാത്തതിനെ തുടർന്നുള്ള പകയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നും ലതാകുമാരി പറയുന്നു. സംഭവസമയത്ത് സുമയ്യ കയറി […]
Read more

Recent News

Advertisement
WhiteswanTV Footer