Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്ത്‌ കാർ ബോഡി പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽ ചെന്നത്ത് റോഡിൽ പ്രവർത്തിക്കുന്ന കാർ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം. വ്യാഴം ഉച്ചക്ക് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. കോഡൂർ സ്വദേശി വലിയാട് പിലാത്തോട്ടത്തിൽ സാലിഹിന്റെ ഉടമസ്ഥതയിലുള്ള ബഡ്ജറ്റ് ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ ആണ് തീപ്പിടുത്തം. ഗോഡൗണിലെ തൊഴിലാളികൾ സമീപത്തു വാഹന പൊളിച്ചു കൊണ്ടിരിക്കെയാണ് തീ പിടുത്തം ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ ഗോഡൗണിനെ തീ വിഴുങ്ങി. ഉടനെ സ്ഥലത്തെത്തിയ മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർ നാലു മണിക്കൂറോളം കഠിന പരിശ്രമത്തിലൂടെയാണ് തീ അണച്ചത്. ഗോഡൗൺ ഏകദേശം പൂർണമായും കത്തി നശിച്ചു. തീപിടുത്ത കാരണം വ്യക്തമല്ല. മലപ്പുറം ജില്ലാ ഫയർ ഓഫീസർ ടി അനൂപിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീം എന്നിവരും മറ്റു സേന അംഗങ്ങളും ചേർന്നാണ് തീ അണച്ചത്.കാറുകളുടെ പ്ലാസ്റ്റിക്, ടയർ,ആപ്പോളിസ്റ്ററി ഭാഗങ്ങൾ മണിക്കൂറുകളോളം കത്തിയത് കാരണം പ്രദേശം കറുത്ത പുക കൊണ്ട് മൂടി.

Tags :

Recent News

Advertisement
WhiteswanTV Footer