Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fire

ഒമാനില്‍ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. സംഭവത്തെതുടര്‍ന്ന് നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കമ്പനിയുടെ പ്രത്യേക അഗ്‌നിശമന യൂനിറ്റുകള്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ […]
Read more

തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു: എട്ട് ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ ചരക്കു ട്രെയിനിനു തീപിടിച്ചു. ഡീസല്‍ കയറ്റിവന്ന വാഗണുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ആളപായമില്ലെന്ന് എസ്പി എ.ശ്രീനിവാസ പെരുമാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മണാലിയില്‍നിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിന്‍. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
Read more

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്‌ഫോടനം; 10 മരണം

തെലങ്കാന: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 മരണം. 14 തൊഴിലാളികള്‍ക്കു പരുക്കേറ്റു. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. സങ്കറെഡ്ഡി ജില്ലയില്‍ പശമൈലാരത്ത് പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു എന്നാണു വിവരം. സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. സ്‌ഫോടനമുണ്ടായ സമയത്ത് […]
Read more

കപ്പലിലിലെ തീപിടുത്തം: ഉള്ളില്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ചരക്കു കപ്പല്‍ വാന്‍ഹായി 503ന്റെ ഉള്ളില്‍ കയറിയുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. കപ്പലില്‍ തീയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. കപ്പലില്‍നിന്നു നിലവില്‍ തവിട്ടു നിറത്തിലുള്ള പുക മാത്രമാണ് ഉയരുന്നത്. എങ്കിലും ഉള്ളറകളില്‍ എവിടെയെങ്കിലും അപകടകരമായ രീതിയില്‍ തീയുണ്ടോ എന്നു കണ്ടെത്താനാണു ശ്രമം. പുക വമിക്കുന്ന കപ്പലിനുള്ളില്‍ അപകടരഹിതമായി ശ്വസിക്കാന്‍ സഹായിക്കുന്ന എസ്സിബിഎ സെറ്റുകള്‍ അണിഞ്ഞ ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ ഉള്ളില്‍ കയറുക. വെള്ളവും പതയും രാസവസ്തുക്കളും […]
Read more

വടകരയില്‍ KSRTC ബസില്‍ തീ പിടുത്തം

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് വടകരയില്‍ വെച്ചാണ്് തീപിടുത്തമുണ്ടായത്. തീപിടിച്ച് ടയര്‍ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍വന്‍ ദുരന്തം ഒഴിവായി.
Read more

ലഹരി വ്യാപാരം ചോദ്യം ചെയ്തതിന് പ്രതികാരം; ബൈക്ക് കത്തിച്ച് യുവാവ്

തിരുവനന്തപുരം: ലഹരി വ്യാപാരം ചോദ്യം ചെയ്തതിലെ വൈരാഗ്യത്തിൽ ബൈക്ക് തീയിട്ട് യുവാവ്. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനിൽ ബെന്നിയുടെ പാഷൻ പ്രൊ ബൈക്കാണ് കഴിഞ്ഞദിവസം പുലർച്ചെ കത്തിനശിച്ചത്. വീടിനോട് ചേർന്ന് പാർക്ക് ചെയ്ത ബൈക്കിൽ തീ പടർന്നതോടെ വീടിന്‍റെ ജനാലയും ചുമരും കത്തിനശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നുകയറി റൂമിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യയുടെ അമ്മ സാവിത്രിക്ക് (70) അസ്വസ്തതയുണ്ടായി. തീയും പുകയും കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്. കാഞ്ഞിരംകുളം […]
Read more

വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഗുരുതരമായി പൊള്ളലേറ്റ് മകന്‍ ചികിത്സയില്‍

കൊച്ചി: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ മരിച്ച നിലയില്‍. പ്രകാശന്‍ (59) ആത്മഹത്യ ചെയ്തത്. പ്രകാശനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ പ്രകാശിന്റെ മകന്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിന് തീയിട്ട ശേഷം പ്രകാശനെ വീടിന് പിന്നില്‍ തൂങ്ങിമരച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

കോഴിക്കോട് തീപിടുത്തം; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: ഇന്നലെ കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലും നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പത്ത് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തീ പൂര്‍ണമായും അണക്കാനായത്. . തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. […]
Read more

തുടര്‍ച്ചയായ 12-ാം ദിനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍

ശ്രീനഗര്‍: തുടര്‍ച്ചയായ 12-ാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. മെയ് ആറ് പുലര്‍ച്ചെയും അഞ്ചിന് അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ […]
Read more

മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തിന് പിന്നില്‍ ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്: പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ആത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത് ബാറ്ററിയിലെ ഇന്റേര്‍ണല്‍ ഷോര്‍ട്ടേജ് മൂലം സിപിയു യൂണിറ്റില്‍ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബാറ്ററി സൂക്ഷിച്ച മുറിയില്‍നിന്നാണു കെട്ടിടത്തില്‍ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീര്‍ത്തതാണ് ഷോര്‍ട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടര്‍ന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്. മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്നാണ് പരിശോധന […]
Read more

Recent News

Advertisement
WhiteswanTV Footer