Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FlightCancelled

അഗ്നിപർവ്വത സ്ഫോടനം; ദുബായ്-ജക്കാർത്ത എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കി

ദുബായ്: ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ദുബായ്-ജക്കാർത്ത റൂട്ടിലെ ചില വിമാന സർവീസുകൾ റദ്ദാക്കി. മറ്റ് ചില സർവീസുകൾ വൈകുമെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ജക്കാർത്തയിലെ സൂകാർണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ 5, 6 തീയതികളിൽ നടത്താനിരുന്ന സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചത്. ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർവ്വതം ശനിയാഴ്ച ശക്തമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ വലിയ തോതിൽ ചാരവും പുകയും നിറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജക്കാർത്ത വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം […]
Read more

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: സാങ്കേതിക തകരാറുകളും മറ്റ് തടസ്സങ്ങളും മൂലം സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. വൈകിട്ട് 6.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. സർവീസ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്പൈസ് ജെറ്റ് സർവീസ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയിരുന്നു. തുടർച്ചയായി സർവീസ് മുടങ്ങിയതിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix