Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FlightSafety

അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നു; അന്വേഷണത്തോട് സഹകരിക്കും; എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യ. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. പ്രവർത്തനപരവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. […]
Read more

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടുത്തി; കൊൽക്കത്തയിൽ വിമാനം ലാൻഡ് ചെയ്യാൻ വൈകി

കൊൽക്കത്ത: പൈലറ്റിന്റെ കാഴ്ച ലേസർ രശ്മികൾ മൂലം തടസ്സപ്പെട്ടതിനെ തുടർന്ന് മലേഷ്യയിൽനിന്ന് കൊൽക്കത്തയിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ വൈകി. ക്വലാലംപുരിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന എംഎച്ച്-184 വിമാനത്തിനാണ് ആകാശത്ത് വട്ടമിട്ട് പറന്നശേഷം ലാൻഡ് ചെയ്യേണ്ടിവന്നത്. രാവിലെ 11.20ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം 11.25നാണ് സുരക്ഷിതമായി നിലത്തിറങ്ങിയത്. റൺവേയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ പതിക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മധ്യംഗ്രാം-ബരാസത് മേഖലയിൽനിന്നാണ് ലേസർ രശ്മികൾ വന്നതെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. കാഴ്ചയ്ക്ക് തടസ്സം നേരിട്ടതിനെ […]
Read more

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

ന്യൂഡൽഹി: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ ഒരു പൈലറ്റ് ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 5ന് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതാണ് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേൽക്കാൻ കാരണമായത്. സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix