തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടി 83 വിദ്യാർഥികൾ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടി വിദ്യാർഥികൾ . 83 മെഡിക്കൽ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മൂന്നുദിവസമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതേസമയം ചികിത്സതേടിയ വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു.ഹോസ്റ്റലിൽ വിളമ്പിയ ചിക്കൻ കറി കഴിച്ചതിന് പിന്നാലെയായിരുന്നു വിദ്യാർതികൾക്ക് പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
Read more