Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: G Sudhakaran

ഒരു പാര്‍ട്ടിയിലേക്കും ഇല്ല, ഇപ്പോഴും കമ്മ്യൂണിസ്റ്റ്; നിലപാട് വ്യക്തമാക്കി ജി സുധാകരന്‍

ആലപ്പുഴ: താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൈവിട്ടിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും സിപിഎം നേതാവ് ജി സുധാകരന്‍. ഒരു പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന ആളാണ്. തന്നെ വ്യക്തിഹത്യ ചെയ്തു. അച്ഛന് വരെ വിളിച്ചവരുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി. ആരും നിര്‍ബന്ധിച്ചിട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read more

ജി സുധാകരൻ സിപിഎം വിട്ടുവന്നാൽ കോൺഗ്രസ് ഒപ്പം നിൽക്കും: എ എ ഷുക്കൂർ

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സിപിഎം വിട്ട് മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. സുധാകരൻ യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചാൽ ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷുക്കൂർ പറഞ്ഞു. മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ജി. സുധാകരനോടൊപ്പം ഉണ്ടാകുമെന്നും സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ യുഡിഎഫ് ജയിക്കുമെന്നും ഷുക്കൂർ പറഞ്ഞു. സിപിഎം നേതാക്കൾ പാർട്ടിയിലെ തെറ്റായ രീതികളെ വിമർശിച്ച് പുറത്തുവരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ജി. […]
Read more

ജി സുധാകരന്റെ വാര്‍ത്താസമ്മേളനം ഇന്ന്; തീരുമാനം മത്സരിക്കാന്‍ തന്നെ

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മന്ത്രി ജി.സുധാകരന്‍ ഇന്നു വാര്‍ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിക്കും. ഇന്നു രാവിലെ 11നു സുധാകരന്റെ പുന്നപ്ര പറവൂരിലെ വീട്ടിലാണു വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സിപിഎം നേതാക്കള്‍ സുധാകരനെ ഇന്നലെ രാത്രി വീട്ടിലെത്തി കണ്ടിരുന്നു. വാര്‍ത്താസമ്മേളനം മാറ്റണമെന്നും സ്വതന്ത്രനായി മത്സരിക്കരുതെന്നും പാര്‍ട്ടിക്കെതിരെ നിലപാടെടുക്കരുതെന്നും അറിയിച്ചെങ്കിലും വഴങ്ങിയിട്ടില്ലെന്നാണ് വിവരം. ഇതോടെ യുഡിഎഫ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ഉറപ്പായി. ഇന്നലെ രൂപം നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തെ പറ്റി അറിയിച്ചത്. ‘തിരഞ്ഞെടുപ്പിനെ പറ്റി പറയാന്‍’ […]
Read more

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ കളത്തിലിറക്കാന്‍ സിപിഎം?

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ജി സുധാകരന് ചെക്ക് വെക്കാന്‍ തന്നെ ഒരുങ്ങി സിപിഎം. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് അരുണ്‍ കുമാറുമായി പാര്‍ട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എന്നാല്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും. വാര്‍ത്താ […]
Read more

അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജി സുധാകരന്റെ പുതിയ നീക്കം; സ്വന്തമായി വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചു

ആലപ്പുഴ: സ്വന്തമായി വാട്സാപ് ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമോ ഇല്ലയോ എന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്വന്തമായി മീഡിയ ഗ്രൂപ്പ് തുടങ്ങിയത്. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു ഇത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. പാർട്ടി അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചപ്പോഴും സുധാകരൻ ആവർത്തിച്ചിരുന്നു. താൻ അവഗണിക്കപ്പെടുന്നതിന്‍റെ വേദനയും ജി സുധാകരൻ പങ്കുവച്ചു. […]
Read more

അനുനയം വേണ്ട; ജി സുധാകരനെ കാണാതെ മടങ്ങി മുഖ്യമന്ത്രി

ആലപ്പുഴ: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിനായി സുധാകരന്റെ വീടിന് സമീപത്തു കൂടെയാണ് മുഖ്യമന്ത്രി പോയത്. എന്നാല്‍ സുധാകരന്റെ വീട്ടില്‍ പോകാനോ കാണാനോ അദ്ദേഹം തയ്യാറായില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എത്തില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. നേരത്തേ പാലം ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് സുധാകരന്‍ നീക്കം ചെയ്തിരുന്നു.
Read more

സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണം

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്. അതേസമയം, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.
Read more

പറഞ്ഞത് പരിഭവങ്ങള്‍; സുധാകരനെ ചേര്‍ത്ത് പിടിച്ച് എംഎ ബേബി

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരേയും പാര്‍ട്ടി സെക്രട്ടറിക്കെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി സുധാകരനെ പിന്തുണച്ച് ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്ത്. സുധാകരന്‍ പാര്‍ട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തില്‍ നിന്ന് പാര്‍ട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങള്‍ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കേണ്ട. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കള്‍ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് സിപിഎമ്മിനെതിരെ കടുത്ത ഭാഷയില്‍ സുധാകരന്‍ രംഗത്തെത്തിയത്.
Read more

ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ഗോവിന്ദൻ; അനുനയനീക്കവുമായി സിപിഎം

ആലപ്പുഴ: പാർട്ടി വിടാനൊരുങ്ങുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്താസമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചതായാണ് വിവരം. ഇന്നലെയാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന ആരോപണവുമായി വന്ന കുറിപ്പിൽ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം […]
Read more

63 വർഷത്തെ സിപിഎം അംഗത്വത്തിന് വിട; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും:നിയമ സഭ […]
Read more
Advertisement
WhiteswanTV Footer