Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Gemini

ജെമിനി എ.ഐ ഉപയോഗിച്ച് ഡീപ്‌ഫേക്ക് തട്ടിപ്പ്: വ്യവസായിയുടെ ആധാർ രേഖകൾ കവർന്ന് വായ്പയെടുത്തു

അഹമ്മദാബാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ബാങ്ക് തട്ടിപ്പ് നടത്തിയ സംഘത്തെ അഹമ്മദാബാദ് പോലീസ് പിടികൂടി. ഗൂഗിൾ ജെമിനി എന്ന എ.ഐ ടൂൾ ഉപയോഗിച്ച് പരാതിക്കാരന്റെ ഡീപ്‌ഫേക്ക് വീഡിയോ നിർമ്മിച്ചാണ് പ്രതികൾ വൻ തട്ടിപ്പിന് തുടക്കമിട്ടത്. അഹമ്മദാബാദിലെ ഒരു പ്രമുഖ വ്യവസായിയാണ് ഈ നൂതന സാങ്കേതിക തട്ടിപ്പിന് ഇരയായത്. തന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി സന്ദേശങ്ങളൊന്നും മൊബൈലിൽ എത്തുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ട വ്യവസായി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ […]
Read more

ഗൂഗിളില്‍ കോഡിന്‍റെ 75 ശതമാനവും എഐ എഴുതുന്നു

കാലിഫോർണിയ: കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ ടെക് ലോകത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഗിൾ പുറത്തിറക്കിയ പുതിയ വിവരങ്ങൾ പ്രകാരം, കമ്പനിയിൽ സൃഷ്ടിക്കുന്ന പുതിയ കോഡിന്റെ 75 ശതമാനവും ഇപ്പോൾ എഐ സിസ്റ്റങ്ങളാണ് നിർമ്മിക്കുന്നത്. കമ്പനിയുടെ സിഇഒ സുന്ദർ പിച്ചൈ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇതോടെ സോഫ്റ്റ്‌വെയർ വികസന രംഗത്ത് വലിയ മാറ്റം സംഭവിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. മുൻപ് ഡെവലപ്പർമാർ ഓരോ കോഡ് വരിയും എഴുതുകയും പരിശോധിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ എഐ ഉപകരണങ്ങൾ തന്നെ […]
Read more

ഐഫോണിലും ജെമിനൈ?

നിർമ്മിത ബുദ്ധി (AI) രംഗത്ത് ആപ്പിളും ഗൂഗിളും കൈകോർക്കുന്നത് ചാറ്റ്ജിപിറ്റിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐക്ക് അപ്രതീക്ഷിത തിരിച്ചടിയാകുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പുറത്തിറങ്ങിയ നാൾ മുതൽ എഐ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ്ജിപിറ്റിയല്ല, മറിച്ച് ഗൂഗിളാണ് ശരിയായ പങ്കാളി എന്ന് ആപ്പിൾ തീരുമാനിച്ചത് പെട്ടെന്നൊരു ദിവസം കൊണ്ടല്ല എന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാസങ്ങൾ നീണ്ട കർശനമായ പരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഈ നീക്കം. എഐ മേഖലയിലെ പല കമ്പനികളും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും ഇതൊരു ‘ബബിൾ’ (കുമിള) ആണെന്നും വിദഗ്ദ്ധർ […]
Read more

പുത്തന്‍ ഫീച്ചറുമായി ജെമിനി എഐ

ഗൂഗിൾ ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനും സംഗ്രഹിക്കാനും കഴിവുള്ള പുതിയ ഫീച്ചര്‍ ഗൂഗിളിന്‍റെ AI സംവിധാനമായ ജെമിനിയിൽ അവതരിപ്പിച്ചു. ജെമിനി ഇതിനകം ഡോക്യുമെന്‍റുകൾ, PDF-കൾ, പവർപോയിന്‍റ് അവതരണങ്ങൾ എന്നിവ വിശകലനം ചെയ്യാൻ ശേഷിയുള്ളതാണ്. ഇപ്പോൾ, വർക്ക് മീറ്റിംഗുകൾ ഉൾപ്പെടെയുള്ള വീഡിയോകൾ കണ്ട് പ്രധാന വിവരങ്ങൾ ശേഖരിക്കാനും സംഗ്രഹങ്ങൾ നൽകാനും ജെമിനിക്ക് കഴിയും. ജെമിനിക്കായി ഗൂഗിൾ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനുള്ള ഈ പുതിയ സവിശേഷത കൂടി അവതരിപ്പിച്ചതായി ഗൂഗിൾ […]
Read more

ഗൂഗിളിന്റെ ജെമിനി എഐയും ഇനി മലയാളം പറയും

മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന അപ്‌ഡേറ്റുമായാണ് ജെമിനി എഐ. ശബ്ദനിര്‍ദേശങ്ങള്‍ക്ക് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കുന്ന ‘കോണ്‍വര്‍സേഷണല്‍ എഐ ഫീച്ചര്‍’ ആണ് പുതിയ അപ്‌ഡേറ്റായ ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യന്‍ ഭാഷകളാണ് ജെമിനിയ്ക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കാനുമാകും. പുതിയതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭാഷകള്‍ ജെമിനി ലൈവില്‍ ഉടനെത്തില്ല. ഇതിനായി ചിലപ്പോള്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കും. […]
Read more
Advertisement
WhiteswanTV Footer